കെഎസ് ആർ ടി സി ശമ്പള പരിഷ്കരണം യാഥാർഥ്യമാകുന്നു. പുതുക്കിയ ശമ്പള പരിഷ്കരണം സർക്കാർ ഉത്തരവായി ഇറക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.
ജനുവരി മാസത്തെ ശമ്പളത്തോടൊപ്പം പുതിയ അനുകൂല്യവും ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡ്രൈവർ കം കണ്ടക്ടർ എന്ന പുതിയ കേഡർ സൃഷ്ടിക്കുമെന്ന് മന്ത്രി പറഞ്ഞു. 500 കിലോമീറ്റർ വരെയുള്ള ദീർഘദൂര സർവീസുകളിൽ ഡ്രൈവർ കം കണ്ടക്ടർ സംവിധാനം ഉപയോഗപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു.
ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
You must be logged in to post a comment Login