Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

എസ്.എസ്. രാജമൗലി ചിത്രം രുധിരം രണം രൗദ്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലി ചിത്രം രുധിരം രണം രൗദ്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിൽ രാമരാജുവായി രാം ചരൺ തേജയും ഭീം ആയി ജൂനിയർ എൻ.ടി.ആറും വേഷമിട്ടിരിക്കുന്നു. അല്ലൂരി സീതാ രാമരാജു, കൊമരം ഭീം എന്നിവരുടെ ജീവിതത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ചിത്രം നിർമിച്ചിരിക്കുന്നത്.ആവേശമുണർത്തുന്ന രം​ഗങ്ങൾ നിറഞ്ഞതാണ് ട്രെയിലർ.

അജയ് ദേവ്​​ഗൺ, ആലിയാ ഭട്ട്, ശ്രീയ ശരൺ, സമുദ്രക്കനി, ഒലിവിയ മോറിസ്, എന്നിവരും ചിത്രത്തിലെത്തുന്നത്. അജയ് ദേവ്​​ഗൺ, ആലിയാ ഭട്ട് എന്നിവർ അഭിനയിക്കുന്ന ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് രുധിരം രണം രൗദ്രം. ​വി. വിജയേന്ദ്ര പ്രസാദിന്റെ കഥയ്ക്ക് സംവിധായകൻ രാജമൗലി തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. കെ.കെ. സെന്തിൽ കുമാർ ക്യാമറയും എം.എം. കീരവാണി സം​ഗീതസംവിധാനവും ശ്രീകർ പ്രസാദ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. കിങ് സോളമനാണ് സംഘട്ടന സംവിധാനം. ഡി.വി.വി എന്റർടെയിൻമെന്റിന്റെ ബാനറിൽ ഡി.വി.വി ദാനയ്യയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...