രൺവീർ സിംഗ് നായകനായ ’83 എന്ന ചിത്രത്തിനെതിരെ പരാതിയുമായി യുഎഇ വ്യവസായി. ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ പണം വാങ്ങി ചതിച്ചു എന്നാണ് പരാതി. ലാഭമുണ്ടാക്കിത്തരാമെന്ന് അവർ വാഗ്ധാനം ചെയ്തതിനെ തുടർന്ന് 16 കോടി ചിത്രത്തിൽ നിക്ഷേപിച്ചെന്നും വാക്ക് പാലിച്ചില്ലെന്നും അന്ധേരി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ പരാതിയിൽ ഇയാൾ പറയുന്നു.
നിർമാതാവ് സാജിദ് നാദിയവാല, നിർമാതാവും സംവിധായകനുമായ കബീർ ഖാൻ, നിർമാതാവും അഭിനേത്രിയുമായ ദീപിക പദുക്കോൺ എന്നിവർക്കെതിരെയൊക്കെ പരാതിയിൽ പറയുന്നു.
കരാറുകളിലൊന്നും ഒപ്പിടാതെ ഈ പണം സ്വീകരിച്ച് സിനിമയുടെ നിർമാണത്തിനുപയോഗിച്ചെന്നും ഇത് ചതിയാണെന്നും പരാതിയിൽ പറയുന്നു.
You must be logged in to post a comment Login