ഒരു ഭർത്താവിന്റെ മരണം എന്നതിലുപരി രാജ്യത്തിന്റെ നഷ്ടമാണ് ബ്രിഗേഡിയർ ലിഡ്ഡറിന്റെ വിയോഗമെന്ന് ഭാര്യ ഗീതിക ലിഡ്ഡർ. ധീരജവാന്റെ ഭാര്യ എന്ന നിലയിൽ അഭിമാനിക്കുന്നുവെന്നും ഗീതിക പറഞ്ഞു.
എത്ര പേരാണ് അദ്ദേഹത്തിന് ആദരമർപ്പിക്കാൻ എത്തിയതെന്ന് നോക്കൂ. പുഞ്ചിരിയോടെ വേണം അദ്ദേഹത്തെ യാത്രായാക്കാൻ
. അദ്ദേഹമില്ലാതെയുള്ള ജീവിതം ദുഷ്കരമാണ്. പക്ഷേ എന്ത് ചെയ്യാൻ ? അദ്ദേഹം നല്ലൊരു പിതാവായിരുന്നു. മകൾ അദ്ദേഹത്തെ മിസ് ചെയ്യും’- ഗീതിക പറഞ്ഞു.
You must be logged in to post a comment Login