സൈനികരുടെ മരണം ആഘോഷിച്ചവർക്കെതിരെ കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. . സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റെ മരണം ആഘോഷിക്കുന്നത് ഇടതുജിഹാദികളാണെന്ന് കെ സുരേന്ദ്രന്. രാജ്യത്തിനെതിരായി പ്രവര്‍ത്തിക്കുന്ന ഭരണത്തിന്റെ തണലില്‍ എല്ലാ സഹായവും ലഭിക്കുന്നുവെന്നതാണ് കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.
ഗവണ്മെന്റ് പ്ലീഡർ മോശമായ പരാമർശങ്ങൾ നടത്തി. സര്‍ക്കാര്‍ ഇത്തരം ശക്തികളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്നുവെന്നുള്ളത് കൊണ്ടാണ് അവര്‍ക്കെതിരെ നടപടിയെടുക്കാത്തതും ആ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാത്തതും.
സര്‍ക്കാര്‍ വക്താക്കള്‍ ഈ കാര്യങ്ങളെ കുറിച്ച് പ്രതികരിക്കാത്തത് ഖേദകരമാണെന്നും സുരേന്ദ്രന് പറഞ്ഞു.
You must be logged in to post a comment Login