സിംഗപ്പൂരിൽ കൊവിഡ് 19 വാക്സീന്റെ ബൂസ്റ്റർ ഡോസ് എടുത്തവർക്കും ഒമിക്രോൺ വകഭേദം സ്ഥിതീകരിച്ചു. രണ്ട് പേർക്കാണ് ഒമിക്രോൺ വകഭേദം കണ്ടെത്തിയിട്ടുള്ളത്.
വിമാനത്താവളത്തിലെ പാസഞ്ചർ സർവീസ് ജീവനക്കാരിക്കും ജർമനിയിൽ നിന്ന് ഡിസംബർ 6ന് എത്തിയ ആൾക്കുമാണ് വൈറസ് ബാധ സ്ഥിതീകരിച്ചത്.
വാക്സിനെടുത്തവർ മാത്രം യാത്ര ചെയ്ത വിമാനത്തിലാണ് ഇയാൾ നാട്ടിലെത്തിയത്. ഇരുവർക്കും വാക്സിനുകളുടെ മൂന്നാം ഡോസ് ലഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമിക്രോൺ വകഭേദം വേഗത്തിൽ പടരുന്നതിനാൽ നിരീക്ഷണം ശക്തമാക്കണമെന്നും സിങ്കപ്പൂർ ആരോഗ്യ മന്ത്രാലയം നിർദേശം നൽകി.
You must be logged in to post a comment Login