തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ നായകനായ ചിത്രം “പുഷ്പ’യുടെ നിർമാണ കമ്പനിക്കെതിരേ പോലീസ് കേസെടുത്തു. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പ്രമോഷൻ ഷോ നടത്തിയതിനാണ് ഹൈദരാബാദ് പോലീസ് കേസെടുത്തത്.
മൈത്രി മൂവി മേക്കേഴ്സ് എന്ന സിനിമാ കമ്പനിക്കെതിരേയാണ് നടപടിയുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് യൂസഫ്ഗുഡിലെ സ്പെഷൽ പോലീസ് ഫസ്റ്റ് ബറ്റാലിയൻ ഗ്രൗണ്ടിൽവച്ച് 15,000 പേരെ പ്രവേശിപ്പിച്ച് പുഷ്പയുടെ പ്രമോഷൻ ഷോ നടന്നത്. പരിപാടിൽ വൻ തിക്കും തിരക്കുമാണ് ഉണ്ടായത്.
143, 341, 336, 290 വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
You must be logged in to post a comment Login