അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പയിലെ ഡാൻസ് നമ്പറിനെതിരേ കേസ്. തെന്നിന്ത്യൻ താരസുന്ദരി സാമന്ത അവതരിപ്പിക്കുന്ന ഡാൻസ് നമ്പർ ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിയിരുന്നു. എന്നാൽ ഈ ഗാനം പുരുഷന്മാരെ മോശക്കാരായി കാണിക്കുന്നുവെന്നാരോപിച്ച് പരാതിയുമായി എത്തിയിരിക്കുകയാണ് മെന്‍സ് അസോസിയേഷന് എന്ന സംഘടന.
പാട്ടിന്റെ വരികളില്‍ പുരുഷന്മാരെ കാമാസക്തിയുള്ളവരായി ചിത്രീകരിച്ചിരിക്കുന്നെന്നും ഗാനം പിന്‍വലിക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്.
ചിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നായ ഗാനത്തിനായി സാമന്ത ഒന്നര കോടിയിലധികം പ്രതിഫലം വാങ്ങിയെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. സാമന്തയുടെ കരിയറിലെ തന്നെ ആദ്യ ഡാന്‍സ് നമ്പറാണ് പുഷ്പയിലെ ഗാനം
You must be logged in to post a comment Login