Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

ഗൂഗിളിൽ ഇന്ത്യ ഏറ്റവും കൂടുതൽ തിരഞ്ഞതെന്ത്? വിവരങ്ങൾ പുറത്ത്

എന്തു സംശയം വന്നാലും ആദ്യം ഗൂഗിളിനോടു ചോദിക്കുന്നവരാണല്ലോ നമ്മൾ. അങ്ങനെയെങ്കിൽ നമ്മുടെ ചിന്തകളും ആശങ്കകളുമൊക്കെ എന്തായിരിക്കുമെന്ന് ഏറ്റവും നന്നായി അറിയാവുന്നതും ഗൂഗിളിനു തന്നെ ആയിരിക്കണം. 2021 അവസാനിക്കുമ്പോൾ, ഈ ഒരു വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ എന്താണ് ഗൂഗിളിൽ തിരഞ്ഞതെന്ന ‘ഇയർ ഇൻ സേർച്’ വിവരങ്ങൾ ഗൂഗിൾ പുറത്തുവിട്ടുകഴിഞ്ഞു. ഗൂഗിൾ പറയുന്നതിനുസരിച്ച് ഇക്കൊല്ലവും ഇന്ത്യക്കാരുടെ ആലോചന മുഴുവൻ കോവിഡിനെക്കുറിച്ചായിരുന്നു. വാക്സീൻ ലഭിക്കാൻ എന്തുചെയ്യണമെന്നതു മുതൽ ശരീരത്തിൽ ഓക്സിജൻ ലെവൽ വർധിപ്പിക്കുന്നത് എങ്ങനെയെന്നു വരെ ആളുകൾ ഗൂഗിളിനോടു ചോദിച്ചു.

  • വീട്ടിൽ ഓക്സിജൻ ഉണ്ടാക്കാമോ ഗൂഗിളേ?

2021ൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ തിരഞ്ഞത് വാക്സീൻ ലഭിക്കാൻ റജിസ്റ്റർ ചെയ്യേണ്ടത് എങ്ങനെയെന്നാണ്. ഫെബ്രുവരി 26 മുതൽ മാർച്ച് 5 വരെയും ഏപ്രിൽ 25 മുതൽ മേയ് 1 വരെയുമുള്ള ദിവസങ്ങൾക്കിടെയാണ് ഇക്കാര്യം അന്വേഷിച്ച് കൂടുതൽപേർ ഗൂഗിളിൽ എത്തിയത്. വാക്സീൻ എടുത്തവരാകട്ടെ പിന്നീട് സർട്ടിഫിക്കറ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം എന്നു തിരഞ്ഞു. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതൽ തിരഞ്ഞ കാര്യത്തിൽ രണ്ടാം സ്ഥാനത്തുള്ളത് ‘കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം’ എന്നതുതന്നെ. മേയ്, ജൂൺ, ജൂലൈ മാസങ്ങളിലാണ് കൂടുതൽ ആളുകൾ സർട്ടിഫിക്കറ്റ് തിരഞ്ഞ് ഗൂഗിളിലെത്തിയത്.

ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകൾ 4 ലക്ഷം കവിഞ്ഞ ഏപ്രിൽ, മേയ് മാസങ്ങളിൽ ആളുകളുടെ ആശങ്ക ശരീരത്തിലെ ഓക്സിജൻ ലെവൽ എങ്ങനെ വർധിപ്പിക്കാം എന്നതായിരുന്നു. അതിനാൽ, തിരച്ചിൽ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളതും ഈ സംശയം തന്നെ. ഓക്സിജൻ സിലിണ്ടറുകൾക്ക് ആശുപത്രിയിൽ പോലും ക്ഷാമം നേരിട്ട കാലത്ത് ‘വീട്ടിൽ എങ്ങനെ ഓക്സിജൻ ഉൽപാദിപ്പിക്കാം’ എന്നുവരെ ഇന്ത്യക്കാർ ആലോചിച്ചു. തിരച്ചിൽ പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ളത് ഈ ചോദ്യമാണ്.

  • നല്ല നിക്ഷേപം, നല്ല ആഹാരം

കോവിഡിന്റെ ആധി അൽപം അടങ്ങിയപ്പോഴാണ് ആളുകൾ മറ്റു കാര്യങ്ങളെക്കുറിച്ച് ഗൂഗിളിനോടു ചോദിക്കാൻ തുടങ്ങിയത്. ഏറ്റവും കൂടുതൽ തിരഞ്ഞ കാര്യങ്ങളിൽ നാലാം സ്ഥാനത്തുള്ളത് ആധാറും പാനും തമ്മിൽ എങ്ങനെ ലിങ്ക് ചെയ്യാം എന്നുള്ളതാണ്. സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ ആദായനികുതി റിട്ടേണും മറ്റും വന്നതോടെ ഒട്ടേറെപ്പേരാണ് ഈ ആവശ്യവുമായി ഗൂഗിളിനെ സമീപിച്ചത്. പിന്നീട് ആളുകൾ തിരഞ്ഞത് മികച്ച നിക്ഷേപങ്ങളെപ്പറ്റിയായിരുന്നു. ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോ കറൻസികളുടെ വളർച്ചയെപ്പറ്റിയും ബിറ്റ്കോയിനിൽ എങ്ങനെ ഇൻവെസ്റ്റ് ചെയ്യാമെന്നതിനെപ്പറ്റിയും മികച്ച ഐപിഒകളെപ്പറ്റിയുമൊക്കെ ഇന്ത്യക്കാർ തിരഞ്ഞതായാണ് ഗൂഗിൾ സാക്ഷ്യപ്പെടുത്തുന്നത്. എന്തിനേറെപ്പറയുന്നു, കോവിഡ് മൂലം വിവിധ ബോർഡുകൾ പരീക്ഷ റദ്ദാക്കി മാർക്ക് സമീകരണം നടത്തിയപ്പോൾ ‘മാർക്ക് ശതമാനം എങ്ങനെ കണക്കുകൂട്ടാം’ എന്നുവരെ ആളുകൾ ഗൂഗിളിനോടു ചോദിച്ചു. തിരച്ചിൽപട്ടികയിൽ പത്താം സ്ഥാനം ഈ ചോദ്യത്തിനാണ്.

എന്നാൽ, ഓണത്തിനിടെ പുട്ടുകച്ചവടം എന്നു പറയുന്നതുപോലെയുള്ള ചില തിരച്ചിലുകളും ഇക്കാലത്ത് ഗൂഗിളിലുണ്ടായി. 2021ൽ ഇന്ത്യയിൽനിന്നുള്ള തിരച്ചിൽപട്ടികയിൽ ഏഴാം സ്ഥാനത്തെത്തിയ ചോദ്യം ‘പഴം ഉപയോഗിച്ചുള്ള ബ്രെഡ് എങ്ങനെയുണ്ടാക്കാം’ എന്നതാണ്. കഴിഞ്ഞ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായിരുന്നു ഇക്കാര്യം ചോദിച്ച് ആളുകൾ ഗൂഗിളിലേക്കു തള്ളിക്കയറിയത്. തിരച്ചിൽ കൂടുതൽ വന്നതാകട്ടെ, ഭക്ഷണപ്രിയർ ഏറെയുള്ള പഞ്ചാബിൽനിന്നും.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...