Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

ആറ്റിങ്ങൽ ബൈപാസ് നിർമ്മാണം; ആറ്റിങ്ങൽ എം പി അടൂർ പ്രകാശിന്റെ വിശദീകരണം ഇങ്ങനെ

ആറ്റിങ്ങൽ ബൈപാസ് നിർമാണവുമായി ബന്ധപ്പെട്ടുകൊണ്ട് കേന്ദ്ര ഗവണ്മെന്റ് ഭൂമി ഏറ്റെടുക്കുന്നതിനുള്ള 3-എ വിജ്ഞാപനം പലതവണ പുറപ്പെടുവിച്ചിരുന്നു. എന്നാൽ 3-ഡി വിജ്ഞാപനം വൈകിയതിനാൽ 3-എ അസാധുവാകുകയായിരുന്നു. 3-എ വിജ്ഞാപനം ഇറക്കി ഒരു വർഷത്തിനുള്ളിൽ 3-ഡി വിജ്ഞാപനം വരേണ്ടിയിരുന്നു. അതിന് ആവശ്യമായ ഫോളോ അപ്പ് ഇല്ലാതെ പോയി എന്നതിനാലാണ് 3-എ അസാധുവായത്.

എന്നാൽ 2019 ൽ ഞാൻ എം. പി ആയതിനു ശേഷം വീണ്ടും 3-എ നോട്ടിഫിക്കേഷൻ നടത്തണമെന്ന് പാർലിമെന്റിലും, മന്ത്രിയെ കണ്ടും ആവശ്യപ്പെടുകയും അതനുസരിച്ചു 24.01.2020 ൽ 3-എ നോട്ടിഫിക്കേഷൻ നടത്തുകയും ചെയ്തു. ഇതിനെ തുടർന്നാണ് 20.08.2020 ൽ 3-ഡി നോട്ടിഫിക്കേഷൻ ഇറക്കിയത്.
ഭൂമി വിട്ടുകൊടുക്കേണ്ട ആളുകളിൽ നിന്നും അവർ സമർപ്പിക്കേണ്ട രേഖകൾ ഹാജരാക്കുന്ന പ്രക്രിയ നടന്നു കൊണ്ടിരിക്കുന്നു. ഇതു പൂർത്തിയാക്കിയ സ്ഥലങ്ങളിൽ നഷ്ടപരിഹാരം കൈമാറുന്നതിനുള്ള നടപടികളും നടന്നു വരുന്നു.

എന്നാൽ തിരുമാറാട്ടുകാവ് ക്ഷേത്രത്തിന്റ സൈഡിലൂടെയാണ് ബൈപാസ് കടന്നു പോവുന്നത്. ബൈപാസുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിന്റ ചില മേഖലകളിൽ ബുദ്ധിമുട്ട് ഉണ്ടാവുന്നതായി ദേവസ്വം ബോർഡും ക്ഷേത്ര ഭാരവാഹികളും പറയുന്നു. അതനുസരിച്ചു ദേശീയപാത പോജക്റ്റ് ഡയറക്ടറുമായി എം.പി എന്ന നിലയിൽ ചർച്ച നടത്തുകയുണ്ടായി. ആ ചർച്ചയിൽ അലയിന്മെന്റ് മാറ്റുന്നതിന് അവർ ബുദ്ധിമുട്ട് അറിയിക്കുകയും ചെയ്തു. അതിനു പരിഹാരം എന്ന നിലയിൽ തിരുമാറാട്ടുകാവ് ക്ഷേത്ര ഭാഗത്ത് ബുദ്ധിമുട്ട് ഉണ്ടാവാത്ത രീതിയിൽ 500 മീറ്റർ ഭാഗത്ത്‌ എലെവറ്റഡ് ഫ്ലൈ ഓവർ ഉണ്ടായാൽ പ്രശ്നത്തിന് പരിഹാരമാകും എന്നതിനാൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി ഇന്ന് കൂടിക്കാഴ്‌ച നടത്തിയത്. ഇതിനായി ബന്ധപ്പെട്ട എല്ലാവയുടെയും യോഗം വിളിക്കണം എന്നും മന്ത്രിയോട് ആവശ്യപ്പെട്ടു. ഈ പ്രശ്നം പരിശോധിച്ച് അടിയന്തിര നടപടികൾ സ്വീകരിക്കാൻ ദേശീയപാത അധികൃതർക്ക് നിർദ്ദേശം നൽകാമെന്ന് മന്ത്രി ഉറപ്പു നൽകി.

എൻ. എച്ച് 66 ന്റെ കടമ്പാട്ടുകോണം – കഴക്കൂട്ടം ഭാഗത്ത്‌ ആറു വരി പാതക്ക് സ്ഥലം എടുപ്പും, ബിഡിങ്ങും ഇ. പി. സി മോഡിൽ ഈ സാമ്പത്തിക വർഷം തന്നെ പൂർത്തിയാക്കുമെന്ന് ഇതു സംബന്ധിച്ച് പാർലിമെന്റിൽ ഉന്നയിച്ച ചോദ്യത്തിന് മന്ത്രി ഇന്നു മറുപടി നൽകി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...