ലോകസിനിമാ ചരിത്രത്തില്‍ അത്ഭുതം സൃഷ്ട്ടിച്ച ജെയിംസ് കാമറൂണ്‍ ചിത്രം അവതാറിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. അടുത്ത വർഷം ഡിംസംബറിലാകും ചിത്രം പ്രദർശനത്തിനെത്തുക.
കടലിനടിയിലെ വിസ്മയം ലോകമാകും പ്രേക്ഷകർക്ക് മുന്നിലെത്തുക എന്നതാണ് ചിത്രത്തിൽ നിന്ന് നൽകുന്ന സൂചനകൾ.
പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ കഴിയുന്ന സാങ്കേതികത നിറഞ്ഞതായിരിക്കും ചിത്രമെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.
ലോകമെമ്പാടുമുള്ള സിനിമാസ്വാദകർ പതിനൊന്ന് വര്‍ഷമായി കാത്തിരിക്കുന്ന അവതാര്‍ 2ല്‍ എന്തെല്ലാം ദ്യശ്യവിസ്മയങ്ങളാണ് സംവിധായകന് ഒരുക്കിയിരിക്കുന്നത് എന്നാണ് ഇപ്പോള്‍ പ്രക്ഷേകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്.
You must be logged in to post a comment Login