ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് അഭ്യൂഹങ്ങൾ തള്ളുന്ന രീതിയിൽ ജഡേജ പ്രതികരിച്ചത്.
ടെസ്റ്റ് ജഴ്സിയിലുള്ള തൻ്റെ ചിത്രം പങ്കുവച്ച ജഡേജ ഇനിയും ഏറെ ദൂരം പോകാനുണ്ടെന്ന് കുറിച്ചു.
പരിമിത ഓവർ മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി ജഡേജ ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിരമിക്കുമെന്നായിരുന്നു റിപ്പോർട്ട്. ഇതിനെയാണ് ജഡേജ തള്ളിയത്.
You must be logged in to post a comment Login