Connect with us

Hi, what are you looking for?

Automobile

ടാറ്റ സ്റ്റാർബസ് വിറ്റഴിച്ചത് ഒരു ലക്ഷം യുണിറ്റ് …

ഒരു ലക്ഷം യൂണിറ്റ് വിൽപനയുമായി ടാറ്റ സ്റ്റാർബസ്. ഇതോടെ ഇന്ത്യയിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട ഫുള്ളി ബോഡി ബസായി മാറി സ്റ്റാർബസ് എന്ന് ടാറ്റ. രാജ്യത്തെ പൊതുഗതാഗത മേഖലയിലെ പ്രധാനിയായി നിലനിൽക്കുന്ന സ്റ്റാർബസ് സ്റ്റാഫ്, സ്കൂൾ ഗതാഗതം തുടങ്ങിയ നിരവധി ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ പല നഗരങ്ങളിലും വിജയകരമായി ഓടുന്ന സ്റ്റാർബസ് ഒരു ഇലക്ട്രിക് ബസ് ആയും ലഭ്യമാണ്.

സ്റ്റാഫ് ട്രാൻസ്‌പോർട്ടേഷനിൽ മികച്ച യാത്രാ അനുഭവവും സ്കൂൾ ബസ് എന്ന നിലയിൽ സുരക്ഷിതവും വിശ്വസനീയവുമായ യാത്രയും വാഗ്ദാനം ചെയ്യുന്ന ഏറ്റവും വൈവിധ്യമാർന്ന ബസാണ് സ്റ്റാർബസ്. ടാറ്റ മോട്ടോഴ്‌സിൽ വിശ്വാസിക്കുകയും ടാറ്റാ മോട്ടോഴ്സിൽ തന്നെ തുടരുകയും ചെയ്യുന്ന എല്ലാ ഉപഭോക്താക്കൾക്കും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു എന്നും ടാറ്റ മോട്ടോഴ്‌സിന്റെ പ്രൊഡക്‌ട് ലൈൻ – ബസസ് വൈസ് പ്രസിഡന്റ് ശ്രീ രോഹിത് ശ്രീവാസ്തവ പറഞ്ഞു

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

WORLD

ആകാശ വിസ്മയക്കാഴ്ച കാണാൻ കാത്തിരിക്കുകയാണ് ലോകം. ഈ വര്‍ഷം ഏപ്രിലില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏപ്രില്‍ എട്ടിന് ഉച്ചയ്‌ക്ക് 2.12ന് ആരംഭിച്ച് 2.22ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാനഡ,...

CRIME

കൊച്ചി: ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കുകയും ചെയ്ത വിവാദനായകനായ സ്വയംപ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...

KERALA NEWS

ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക്...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...