Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ആരായിരുന്നു സഖാവ് വര്‍ഗ്ഗീസ്

1960കളില്‍ സിപിഐഎമ്മിന്റെ കണ്ണൂര്‍ ജില്ലാ ഓഫിസ് സെക്രട്ടറിയായിരുന്ന സഖാവിനെ ആദിവാസികളും കുടിയേററക്കാരും  സാധാരണക്കാരുമടങ്ങിയ ദരിദ്രാ ജനങ്ങളെ ജന്മി നാടുവഴികളുടെ ചൂഷണങ്ങളില്‍ നിന്നും അടിച്ചമര്‍ത്തലുകളില്‍ നിന്നും മോചിപ്പിക്കുന്നതിന് വേണ്ടി കര്‍ഷക തൊഴിലാളിയൂണിയനും കമ്മ്യൂണിസ്ററ് പാര്‍ടി കെട്ടിപ്പടുക്കാനും വയനാട്ടിലേക്ക് നിയോഗിക്കപ്പെട്ടത്, അവിടെ പ്രാവര്‍ത്തിച്ചുകൊണ്ടികൊണ്ടിരുന്നപ്പോഴാണ് സിപിഐഎമ്മില്‍ പ്രാത്യശാസ്ത്രാപരമായ ഭിന്നതയുണ്ടകുകയും ഒരു വിഭാഗം രാജ്യവ്യപകമായി പാര്‍ടി വിട്ടു പോകുകയും  പാര്‍ലമെണ്ടറി പ്രവർത്തന പാത കൈവെടിഞ്ഞ് സായുധ വിപ്ളവത്തിന്റെ പാത സ്വീകരിച്ച് പുതിയ കമ്മ്യൂണിസ്ററ് പാര്‍ടി രൂപികരിച്ച് രാജ്യവ്യാപകമായി കമ്മ്യൂണിസ്ററ് വിപ്ളവാകാരികള്‍ ചൂഷണങ്ങള്‍ക്കും  നാടിവാഴിത്തത്തിനുമെതിരെ പോരാട്ടങ്ങള്‍ ആഴിച്ചു വിട്ടു അതില്‍ അദ്യത്തെ സംഘടിത സായുധ പോരാട്ടം നടന്നത് ബംഗാളിലെ നക്സല്‍ബാരി എന്ന ഗ്രാമത്തിലാണ് അതുകൊണ്ട് വിപ്ളത്തിന്റെ പാത സ്വീകരിച്ച കമ്മ്യൂണിസ്റ്റ്കളെ നക്സല്‍ബാരി കമ്മ്യൂണിസ്ററുകള്‍ അഥവ നക്സലുകള്‍ എന്നറിപ്പെടാന്‍ തുടങ്ങി സ്വാഭാവികമായും സഖാവ് വര്‍ഗ്ഗീസും ആ പ്രാസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയും പ്രാസ്ഥാനത്തിന്റെ ഭാഗമായി ജന്മിത്വത്തിനും നാടിവാഴിത്വത്തത്തിനും ചൂഷണങ്ങള്‍ക്കുമെതിരെ ഉജ്ജ്വലമായ പോരാട്ടങ്ങള്‍ അഴിച്ച് വിട്ടു,

കേരളത്തിന്റെ ചെഗുവേര എന്നറിയപ്പെട്ട ആ ധീര സഖാവിനെ1970ല്‍ ഭരണകൂടം അരും കൊലചെയ്തു,മുതലാളിത്ത ചൂഷണങ്ങള്‍ പുതിയ രൂപത്തിലും ഭാവത്തിലും പാവപ്പെട്ടവന്റെ ജീവിതം കൂടുതല്‍ ദുരിത പൂര്‍ണ്ണമാക്കികൊണ്ടിരിക്കുമ്പോഴാണ് മറ്റൊരു രക്തസാക്ഷി ദിനംകൂടി കടന്ന് പോകുന്നത്, കേരളത്തിലെ പുതിയ തലമുറ പ്രാത്യേകിച്ച് മുഖ്യാധാരാ ഇടതുപക്ഷ യുവത്വങ്ങൾ മനുസ്സിലാക്കിയിരിക്കേണ്ടതും കേരളത്തിലെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്  വിപ്ലവ രാഷ്ട്രീയ പോരാട്ടങ്ങളുടെ ചരിത്രത്തിൽ തീർച്ചയായും ഓർമ്മിക്കപ്പെടേണ്ടതുമായ പേരാണ് സഖാവ് വർഗ്ഗീസ്,അതിന് ആശയ പ്രാത്യായശാസ്ത്രാഭിന്നത തടസ്സമായി കൂടാ, ചെഗുവേരയെ നമുക്ക് സ്മരിക്കാമെങ്കിൽ സ്വന്തം കുടുംബവും യൗവനവും ജീവിതവും ഉപേക്ഷിച്ച് ഈ നാട്ടിലെ ദരിദ്രജനതക്ക് വേണ്ടി പോരാടി വയനാട്ടിലെ തിരുനെല്ലിക്കാടുകളിൽ പോലീസ് വെടിവെച്ചുകൊണ സഖാവ് വർഗ്ഗീസും ഓർമ്മിക്കപ്പെടേണ്ടതുണ്ട് …അറസ്റ്റ് ചെയ്ത ശേഷം നിരായുധനായ സഖാവിനെ ഭരണകൂടം അരുംകൊല ചെയ്യുകയായിരുന്നു..,

ഒടുങ്ങാത്ത വിപ്ളവത്തിന്റെ കനലുമായി ചുരം കയറി തിരുനെല്ലിക്കാടുകളില്‍ വിപ്ളവത്തിന്റെ അഗ്നി മഴ പെയ്യിച്ച കബനി നദിയെ ചുവപ്പിച്ചവന്റെ  കരളില്‍ നിന്നിററു വീഴുന്ന രക്തത്താല് വെടിയേററ് വീഴുമ്പോഴും മനുഷ്യ മോചനത്തിന്റെ മുദ്രാവാക്യമായ ഈങ്കിലാബ് വിളിച്ച സ്വന്തം രക്തത്തില്‍ വിരല്‍ മുക്കി ആയിരകണക്കിന് ക്ഷൂഭിത യൌവനങ്ങളുടെ ഹൃദയത്തില്‍ വിപ്ളവത്തിന്റെ ആദ്യക്ഷരകൂറിച്ചവന്റെ ചുവന്ന സ്വപ്നാത്താല്‍ ഒരായിരം വര്‍ഗ്ഗീസുമാര്‍ പുനര്‍ ജനിച്ചുകൊണ്ടിയിരിക്കുന്നു.രക്തസാക്ഷികള്‍ കാലത്തിനതീതരാണ് അണയാത്ത ദീപനാളങ്ങളാണ് വിപ്ളവത്തിന്റെ പുതിയ അടയാള വാക്യങ്ങളുമായി അവര്‍ ബലികുടീരങ്ങളില്‍ ഉണര്‍ന്നിരിക്കുന്നു സഖാവ് വര്‍ഗ്ഗീസിന് ചുവപ്പന്‍ അഭിവാദ്യങ്ങള്‍…

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...