രാജ്യത്ത് വർധിച്ചുവരുന്ന പണപ്പെരുപ്പത്തിനും വേദനയ്ക്കും സങ്കടത്തിനും കാരണം ഹിന്ദുത്വവാദികളെന്ന് രാഹുൽ ഗാന്ധി. ഉത്തർപ്രദേശിലെ തൻ്റെ മുൻ കോട്ടയായ അമേഠിയിൽ ഒരു പൊതു റാലിയിൽ സംസാരിക്കവെയാണ് രാഹുലിൻ്റെ പരാമർശം.
“ഇന്ന്, നമ്മുടെ രാജ്യത്ത് വിലക്കയറ്റം, വേദന, സങ്കടം എന്നിവയുണ്ടെങ്കിൽ അത് ഹിന്ദുത്വവാദികളുടെ സൃഷ്ടിയാണ്. ഹിന്ദുക്കൾ സത്യാഗ്രഹത്തിൽ വിശ്വസിക്കുന്നുവെങ്കിൽ, ഹിന്ദുത്വവാദികൾ രാഷ്ട്രീയ അത്യാഗ്രഹത്തിൽ വിശ്വസിക്കുന്നു” രാഹുൽ പറഞ്ഞു.
“എന്തുകൊണ്ടാണ് ഇന്ന് ആളുകൾക്ക് രാജ്യത്ത് തൊഴിൽ ലഭിക്കാത്തത്? എന്തുകൊണ്ടാണ് പണപ്പെരുപ്പം പെട്ടെന്ന് വർധിക്കുന്നത്?” രാഹുൽ ചോദിച്ചു.
You must be logged in to post a comment Login