ആഷസ് ടെസ്റ്റിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടതിനപ്പുറം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റുകളും നഷ്ടമായതിൻ്റെ തിരിച്ചടിയിലാണ് ഇംഗ്ലണ്ട്. ആദ്യം അഞ്ച് പോയിൻ്റുകളാണ് വെട്ടിക്കുറച്ചിരുന്നത്.
നിശ്ചിത സമയത്ത് എത്ര ഓവറുകൾ പിന്നിലാണോ അത്ര പോയിൻ്റുകളാണ് കുറയ്ക്കുക. ഇംഗ്ലണ്ട് 8 ഓവറുകൾ പിന്നിലായിരുന്നു. ഇതോടൊപ്പം മാച്ച് ഫീയുടെ 100 ശതമാനം ഇംഗ്ലണ്ടിന് പിഴയിടുകയും ചെയ്തു.
ഗാബയിൽ നടന്ന ആദ്യ ടെസ്റ്റിൽ പരാജയപ്പെടുകയും 8 പോയിൻ്റുകൾ നഷ്ടമാവുകയും ചെയ്തതോടെ ഇംഗ്ലണ്ടിന് ആഷസ് നേടുകയെന്നത് നിലനില്പിൻ്റെ കാര്യമായി.
You must be logged in to post a comment Login