ഈ മാസം നടക്കാനിരിക്കുന്ന അണ്ടർ 19 ഏഷ്യാ കപ്പിനുള്ള യുഎഇ ടീമിനെ നയിക്കുക കണ്ണൂരുകാരൻ. കണ്ണൂർ രാമന്തളി സ്വദേശി അലിഷാൻ ഷറഫുവാണ് യുഎഇയെ നയിക്കുക.
18 വയസ്സുകാരനായ അലിഷാൻ കഴിഞ്ഞ അണ്ടർ 19 ലോകകപ്പ് ടീമിൽ അംഗമായിരുന്നു. യുഎഇ ഏജ് ഗ്രൂപ്പുകളിൽ ഏറെ പ്രതീക്ഷ നൽകിയ അലിഷാൻ ഈ പ്രതീക്ഷകൾക്കനുസരിച്ച് തന്നെയാണ് ബാറ്റ് വീശുന്നത്.
കഴിഞ്ഞ അണ്ടർ 19 ലോകകപ്പിൽ ഭേദപ്പെട്ട പ്രകടനം നടത്തിയ താരം പിന്നീട് സീനിയർ ടീമിലും അരങ്ങേറി. യുഎഇ ക്രിക്കറ്റ് ബോർഡ് അക്കാദമി ലീഗിലെ ഉയർന്ന വ്യക്തിഗത സ്കോർ അലിഷാൻ്റെ പേരിലാണ്.
You must be logged in to post a comment Login