ബോളിവുഡ് താരം ഷാരൂഖ് ഖാന് വ്യക്തിപരമായി ഏറ്റവുമധികം സമ്മര്‍ദ്ദങ്ങള്‍ അനുഭവിച്ച ദിവസങ്ങള്‍ മൂന്ന് മാസത്തിനുള്ളില്‍ ആവണം. മകന് ആര്യന് ഖാന്റെ ലഹരിക്കേസിലെ അപ്രതീക്ഷിത അറസ്റ്റ്, തുടര്‍ന്ന് ഒരു മാസത്തോളം നീണ്ട ജയില്‍ വാസം, മണിക്കൂറില്‍ പലതെന്ന കണക്കില്‍ ദേശീയ മാധ്യമങ്ങളിലടക്കം നിരന്തരം അപ്ഡേറ്റുകള്.
സിനിമാ ചിത്രീകരണങ്ങള്‍ക്കും ജോലിസംബന്ധമായ മറ്റു കാര്യങ്ങള്‍ക്കും അവധി കൊടുത്ത് മകന്റെ കേസിന്റെ നിയമവഴിയില്‍ മാത്രമാണ് ഷാരൂഖ് ഖാന് ശ്രദ്ധിച്ചത്. ഇപ്പോഴിതാ ഷൂട്ടിംഗ് സെറ്റിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഷാരൂഖ്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തിന്റെ ഭാര്യ ഗൗരി ഖാനും തന്റെ ഡിസൈനര്‍ സ്റ്റുഡിയോയിലേക്ക് തിരികെയെത്തിയിരുന്നു. ദീപിക പദുക്കോണ്‍ നായികയാവുന്ന പത്താനിലാണ് ഷാരൂഖ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
You must be logged in to post a comment Login