ഡയറക്റ്റ് ഒടിടി റിലീസ് ആയി ഇതിനുമുന്‍പ് എത്തിയ ഒരു മലയാള സിനിമയ്ക്കും ലഭിക്കാത്ത തരത്തിലുള്ള പ്രൊമോഷന് ആണ് ടൊവീനോയുടെ ‘മിന്നല്‍ മുരളി’ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സമീപകാലത്ത് ഒരു ഇന്ത്യന്‍ റിലീസിനും നല്‍കാത്ത ഹൈപ്പ് ആണ് പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സും ചിത്രത്തിന് നല്‍കുന്നത്.
ചിത്രത്തിന്റെ റിലീസിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോള്‍ പ്രൊമോഷനില്‍ ഒരു പുതുമയും അവതരിപ്പിച്ചിരിക്കുകയാണ് അണിയറക്കാര്‍. ട്വിറ്ററില്‍ സ്വന്തമായി ഇമോജി ലഭിച്ചിരിക്കുകയാണ് ചിത്രത്തിന്.
ഇന്ത്യയില്‍ നിന്നുള്ള പല സൂപ്പര്‍താര ചിത്രങ്ങള്‍ക്കും മുന്‍പ് ട്വിറ്റര്‍ ഇമോജി ലഭിച്ചിട്ടുണ്ടെങ്കിലും ഒരു മലയാള സിനിമയെ സംബന്ധിച്ച് ആദ്യമാണിത്. ‘മിന്നല്‍ മുരളി’ എന്ന ഹാഷ് ടാഗിനൊപ്പം ട്വിറ്ററില്‍ ഇനി ഈ ഇമോജിയുമുണ്ടാവും.
Everywhere we go, we see his face ⚡
— Netflix India (@NetflixIndia) December 23, 2021
The #MinnalMurali emojis are here!#Minnal #MinnalMuraliOnNetflix #മിന്നൽമുരളി #മിന്നൽമുരളിOnNetflix
You must be logged in to post a comment Login