ക്രിസ്തുമസ് ആഘോഷങ്ങളിലേക്ക് ആളുകള്‍ കടക്കുന്നതിനിടെയാണ് കരോളിന് നിയന്ത്രണം എന്ന വാര്‍ത്തയെത്തുന്നത്. രാത്രി പത്ത് മണിക്ക് ശേഷം കരോളിനിറങ്ങിയാല്‍ കരോള്‍ സംഘത്തിലുള്ളവര്‍ അറസ്റ്റിലാവുമെന്നാണ് സമൂഹമാധ്യമങ്ങളില്‍ സജീവമായ പ്രചാരണം വാദിക്കുന്നത്.
കേരളാ പൊലീസ് കരോള്‍ സംഘങ്ങള്‍ക്ക് ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് കേരള പൊലീസിന്റെ സ്റ്റേറ്റ് മീഡിയ സെന്റര്‍ വിശദമാക്കുന്നത്. ക്രിസ്തുമസ് പപ്പാ അടക്കമുള്ളവര്‍ അകത്തുപോവുമെന്ന പ്രചാരണം വ്യാജമാണെന്നും ഇത്തരം പ്രചരിപ്പിക്കുന്നതും തയ്യാറാക്കുന്നതും കുറ്റകരമാണെന്നും കേരള പൊലീസ് ഫേസ്ബുക്കില്‍ വിശദമാക്കി.
രാത്രി പത്ത് മണിക്ക് ശേഷം കരോളിനിറങ്ങിയാല്‍ ക്രിസ്തുമസ് പാപ്പാ അടക്കം അകത്താവുമെന്ന പ്രചാരണം വ്യാജമാണ്.
You must be logged in to post a comment Login