Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

5000 എംഎഎച്ച് ബാറ്ററിയും മികച്ച ക്യാമറകളുമായി ഒപ്പോ കെ9എക്സ് പുറത്തിറങ്ങി

ഒപ്പോ കെ9 സീരീസിലെ പുതിയ ഹാൻഡ്സെറ്റിൽ ഡ്യുവൽ-ടോൺ റിയർ പാനൽ ഡിസൈനാണ് കാണുന്നത്. ഒപ്പോ കെ9എക്സിലെ 6.5-ഇഞ്ച് എൽസിഡി പഞ്ച്-ഹോൾ ഡിസ്‌പ്ലേയ്ക്ക് 1080 x 2400 പിക്സലിന്റെ ഫുൾ എച്ച്ഡിപ്ലസ് റെസലൂഷനും 90Hz റിഫ്രഷ് റേറ്റ് മികവും ഉണ്ട്.
16 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. പിന്നിൽ 64 മെഗാപിക്സലിന്റെ പ്രാഥമിക ക്യാമറയുമുണ്ട്. പ്രധാന ലെൻസിനൊപ്പം 2 മെഗാപിക്സൽ മാക്രോ ക്യാമറയും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്ലൂ, ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാണ്. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 12 UI ലാണ് ഒപ്പോ കെ9എക്സ് പ്രവര്‍ത്തിക്കുന്നത്.

5ജി നെറ്റ്‌വർക്ക് കണക്റ്റിവിറ്റി പ്രവർത്തനക്ഷമമാക്കുന്ന മീഡിയടെക് ഡൈമൻസിറ്റി 810 ആണ് പ്രോസസർ. ഇത് ഒന്നിലധികം വേരിയന്റുകളിൽ ലഭ്യമാകും. 6 ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റുകളിലെല്ലാം വാങ്ങാം. വില വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഡിസംബർ 27 ന് നടക്കുന്ന ആദ്യ ഫ്ലാഷ് സെയിലിന് മുൻപ് വിലവിവരങ്ങൾ വെളിപ്പെടുത്തുമെന്നാണ് കരുതുന്നത്.

33W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000 എംഎഎച്ച് ബാറ്ററിയാണ് സ്മാർട് ഫോൺ പായ്ക്ക് ചെയ്യുന്നത്. ഒപ്പോ കെ9എക്സിന് 3.5 എംഎം ഓഡിയോ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ എന്നിവയുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...