കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടിത്തന്നെ തുടർന്നുകളിക്കാനാണ് ആഗ്രഹം ശുഭ്മൻ ഗിൽ. വരുന്ന സീസണിലേക്കുള്ള മെഗാ ലേലത്തിനു മുന്നോടിയായി കൊൽക്കത്ത ഗില്ലിനെ റിലീസ് ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് തനിക്ക് കൊൽക്കത്തയിൽ തന്നെ കളിക്കാനാണ് ഇഷ്ടമെന്ന് താരം പറഞ്ഞത്. “കെകെആറുമായുള്ള എൻ്റെ ബന്ധം ഏറെ സവിശേഷമാണ്. ഒരു ഫ്രാഞ്ചൈസിയുമായി സഹകരിച്ചാൽ എപ്പോഴും അവർക്കായി കളിക്കാനാണ് ഇഷ്ടപ്പെടുക.
അതുകൊണ്ട് തന്നെ എന്നും കൊൽക്കത്തക്കായി കളിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.”- ഗിൽ പറഞ്ഞു.
You must be logged in to post a comment Login