രാജ്യത്തിൻ്റെ ഐക്യം തകർക്കാൻ ആർക്കും കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുക്കൾ മുന്നറിയിപ്പ് നൽകിയ അപകടങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട്. രാജ്യം സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. ജനങ്ങൾ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബിലെ ലുധിയാന ജില്ലാ കോടതി സമുച്ചയത്തിൽ സ്ഫോടനം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് സിഖ് സമൂഹത്തോടുള്ള മോദിയുടെ അഭ്യർത്ഥന. ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ സ്വപ്നങ്ങളെയും രാജ്യത്തിന്റെ ഐക്യത്തെയും ആരും വ്രണപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ’ അദ്ദേഹം പറഞ്ഞു.
നാം ജാഗ്രത പാലിക്കുകയും രാജ്യം സുരക്ഷിതമായി നിലകൊള്ളുന്നുവെന്ന് ഉറപ്പാക്കുകയും വേണം. രാജ്യം പുതിയ ഉയരങ്ങളിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
You must be logged in to post a comment Login