ക്രിസ്മസ് ദിനത്തിലും വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റിനുമുന്നില്‍ നിരവധി സമരങ്ങള്‍. പെന്ഷന് പരിഷ്കരണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി പെന്‍ഷനേഴ്സ് ഓര്‍ഗനൈസേഷന്റെ നിരാഹാരം സമരം തുടരുകയാണ്. നിയമനം ആവശ്യപ്പെട്ടുള്ള പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ സമരവും തുടരുന്നു.
കെജിഎംഒഎയുടെ നില്പ് സമരത്തിനും ഹയര്‍സെക്കണ്ടറി അധ്യാപക നിയമനം വൈകുന്നതില്‍ പ്രതിഷേധിച്ചുള്ള ഉദ്യോഗാര്‍ത്ഥികളുടെ മുട്ടിലിഴഞ്ഞുള്ള സമരത്തിനും സെക്രട്ടേറിയറ്റ് പരിസരം ഇന്ന് സാക്ഷ്യം വഹിച്ചു.
ഹയര്‍സെക്കണ്ടറി ഇംഗ്ലീഷ് അധ്യാപക റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളാണ് പ്രതിഷേധിക്കുന്നത്. റാങ്ക് ലിസ്റ്റിലുള്‍പ്പെട്ടവര്‍ക്ക് ഉടന്‍ നിയമനം നല്‍കണമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം.
You must be logged in to post a comment Login