ആലപ്പുഴയിലെ രണ്‍ജീത് വധക്കേസില്‍ കൊലയാളികളെ സംസ്ഥാനം വിടാന്‍ കേരള പൊലീസ് സഹായം നല്‍കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. പൊലീസിന്റെ അറിവോടെയാണ് എസ്ഡിപിഐയുടെ പ്രതികള്‍ കേരളം വിട്ടതെന്ന് കെ സുരേന്ദ്രന് കുറ്റപ്പെടുത്തി.
പൊലീസ് പ്രതികള്‍ക്ക് രക്ഷപെടാന്‍ എല്ലാ സഹായവും നല്കി. ആലപ്പുഴയില്‍ നടക്കുന്നത് ഏകപക്ഷീയമായ അന്വേഷണമാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഒരു കേന്ദ്രത്തിലും പരിശോധന നടത്താന്‍ പോലും പൊലീസ് തയ്യാറായില്ല.
ആലപ്പുഴ സംഭവത്തില്‍ പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്. അമ്പലപ്പുഴ എംഎല്‍എയുടെ സഹായവും പ്രതികള്‍ക്ക് രക്ഷപെടാന്‍ ലഭിച്ചിട്ടുണ്ടെന്നും കെ സുരേന്ദ്രന് ആരോപിച്ചു.
You must be logged in to post a comment Login