പോത്തന്‍കോട് കൊലപാതകക്കേസില്‍ അറസ്റ്റിലായ ഒട്ടകം രാജേഷിനെതിരേ വിവിധ സ്റ്റേഷനുകളില്‍ രണ്ട് കൊലപാതകമുള്‍പ്പെടെ 28 കേസുകള്‍ നിലവിലുള്ളതായി പോലീസ് പറയുന്നു. പക്ഷേ, ഒറ്റക്കേസില്പ്പോലും ഇയാള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല.
2004-ല്‍ കഠിനംകുളം പോലീസ് രജിസ്റ്റര്‍ചെയ്ത കൊലപാതകക്കേസിലും 2009-ല്‍ മംഗലപുരം പോലീസ് രജിസ്റ്റര്‍ചെയ്ത കൊലപാതകക്കേസിലും രാജേഷ് പ്രതിയാണ്. യഥാസമയം കുറ്റപത്രം സമര്‍പ്പിക്കുന്നതിലും ആവശ്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിലും പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകളാണ് പ്രതികളെ ശിക്ഷയില്‍നിന്ന് രക്ഷപ്പെടാന്‍ സഹായിക്കുന്നത്.
ഉന്നത ബന്ധങ്ങളുപയോഗിച്ച് ഓരോ കേസില്‍നിന്നും ഊരിപ്പോകാന്വേണ്ട പഴുതുകളൊരുക്കാന് ഒട്ടകം രാജേഷ് മിടുക്കനാണെന്നാണ് സൂചന. സുധീഷ് വധക്കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് പ്രതികളെല്ലാം നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതികളാണ്.
You must be logged in to post a comment Login