ഒബിസി മോർച്ചാ നേതാവ് രൺജിത്ത് കൊല്ലപ്പെട്ട കേസിലെ പ്രതികൾക്ക് സംസ്ഥാനം വിട്ടു പോകാൻ കഴിഞ്ഞത് സംസ്ഥാന സർക്കാരിൻ്റെ വീഴ്ച കാരണമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. സിപിഎമ്മും എസ്ഡിപിഐയും തമ്മിലുള്ള ബന്ധം പ്രതികളെ സഹായിക്കുന്നതിലേക്ക് സർക്കാരിനെ നയിക്കുകയാണ്.
കേസ് അന്വേഷണത്തിൽ സർക്കാരിനെ എസ്ഡിപിഐ സ്വാധീനിച്ചുവെന്നും വി.മുരധീരൻ വിമർശിച്ചു. ക്രിമിനൽ പശ്ചാത്തലമുളളവരുടെ ലിസ്റ്റ് തയ്യാറാക്കാനുള്ള ഡിജിപിയുടെ നിർദേശം പക്ഷഭേദം കാണിക്കുന്നതാണ്.
ക്രിമിനൽ സ്വഭാവുമുള്ല വ്യക്തികളുടെ ലിസ്റ്റ് എടുക്കുമ്പോൾ പാർട്ടിയും കക്ഷിയും നോക്കാതെ പട്ടിക തയ്യാറാക്കണമെന്നും വി.മുരളീധരൻ പറഞ്ഞു.