മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധേടിയ ചിത്രമാണ് ‘ബറോസ്‘. നടൻ പൃഥ്വിരാജും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന വാർത്തകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ബറോസില്‍ നിന്ന് പിന്മാറിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
ഡേറ്റ് പ്രശ്നങ്ങള്‍ മൂലമാണ് ചിത്രത്തില്‍ നിന്നും പൃഥ്വി പിന്മാറിയതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ചിത്രത്തില്‍ നിന്നും പിന്മാറിയ കാര്യം പൃഥ്വിരാജോ മോഹന്‍ലാലോ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഷാജി കൈലാസ് ചിത്രം ‘കടുവ’യില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് പൃഥ്വി.
ശേഷം ‘ആടുജീവിത’ത്തിന്റെ അടുത്ത ഷെഡ്യൂളിലേക്ക് പൃഥ്വി കടക്കുമെന്നുമാണ് വിവരം. ശാരീരികമായ മാറ്റങ്ങള്‍ വേണ്ടി വരുന്ന ചിത്രമായതിനാല്‍ ആടുജീവിതത്തിനായി കൂടുതല്‍ സമയം മാറ്റിവെക്കേണ്ടി വരുമെന്നും ഇതാണ് ‘ബറോസില്‍’ നിന്നും താരം പിന്മാറുന്നതെന്നുമാണ് റിപ്പോര്‍ട്ട്.
You must be logged in to post a comment Login