Vismaya News
Connect with us

Hi, what are you looking for?

Automobile

ഇലക്ട്രിക്ക് കാറിൽ വിലക്കുറവിന്റെ വിസ്മയത്തിനായി കാത്തിരിക്കാം 2024 വരെ

സ്മാർട്ഫോൺ, ടി വി, ഓഡിയോ ഉപകരണ വിപണികളിൽ സാന്നിധ്യം ശക്തമാക്കിയ ശേഷം വൈദ്യുത വാഹന(ഇ വി) വ്യാപാരത്തിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുകയാണു ടെക്നോളജി കമ്പനികൾ. ആപ്പിൾ, ഗൂഗിൾ, വാവെയ് തുടങ്ങിയ വൻകമ്പനികളെല്ലാം ഇ വി വിപണി പ്രവേശത്തിൽ തൽപരരാണ്. ബിബികെ ഇലക്ട്രോണിക്സിന്റെ ഉടമസ്ഥതയിലുള്ള സ്മാർട്ഫോൺ ബ്രാൻഡുകളായ ഒപ്പോയും റിയൽമിയും വൺ പ്ലസുമെല്ലാം ഇ വി നിർമാണം നോട്ടമിട്ടിട്ടുണ്ട്.

സ്മാർട്ഫോൺ വിപണിയിലെ ചൈനീസ് വമ്പൻമാരായ ഷഓമി കോർപറേഷനാവട്ടെ കഴിഞ്ഞ ഒക്ടോബറിൽ തന്നെ ഇ വി മേഖലയിൽ പ്രവേശിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴാവട്ടെ കമ്പനിയുടെ ആദ്യ കാർ 2024ൽ പുറത്തിറങ്ങുമെന്നാണു ഷഓമി സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ലീ ജൂൻ ചൈനീസ് സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ വെയ്ബൊയിലെ ചോദ്യോത്തരവേളയിൽ വെളിപ്പെടുത്തിയിരിക്കുന്നത്. ഷഓമിയുടെ ഇ വി 2026ൽ അരങ്ങേറുമെന്നായിരുന്നു ഇതുവരെയുള്ള കണക്കുകൂട്ടൽ.

ഈ വർഷം ആദ്യമാണു ഷഓമി വൈദ്യുത വാഹന നിർമാണത്തിനായി പ്രത്യേക വിഭാഗം തന്നെ രൂപീകരിച്ചത്. ബെയ്ജിങ്ങിൽ പുതിയ നിർമാണശാല സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമക്കുകയാണെന്നും കഴിഞ്ഞ ആഴ്ച കമ്പനി വെളിപ്പെടുത്തിയിരുന്നു. പ്രതിവർഷം മൂന്നു ലക്ഷം ഇ വികൾ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ശാലയാണു ഷഓമി ലക്ഷ്യമിടുന്നത്. ബെയ്ജിങ് ഇക്കണോമിക് ആൻഡ് ടെക്നോളജിക്കൽ ഡവലപ്മെന്റ് സോണിലെ നിർദിഷ്ട ഇ വി നിർമാണശാല 2024ൽ പ്രവർത്തനക്ഷമമാവുമെന്നാണു കരുതുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...