പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദർശനം മാറ്റി. ഒമിക്രോൺ സാഹചര്യം മുൻനിർത്തിയാണ് യുഎഇ സന്ദർശനം മാറ്റിയത്. അടുത്തയാഴ്ച യുഎഇ സന്ദർശിക്കാനിരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 781 ആയതോടെ സംസ്ഥാനങ്ങൾ ജാഗ്രത വർധിപ്പിച്ചിരിക്കുകയാണ്. ഡൽഹിയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. ഇവിടെ ഭാഗിക ലോക്ഡൗൺ നിലവില്‍ വന്നു.
238 പേർക്കാണ് ഇതുവരെ ഡൽഹിയിൽ ഒമിക്രോൺ സ്ഥിരീകരിച്ചത്. പ്രതിദിന കൊവിഡ് കേസുകളിൽ ഒറ്റ ദിവസം കൊണ്ട് 50 ശതമാനം വർധനയുണ്ടായി.
You must be logged in to post a comment Login