Connect with us

Hi, what are you looking for?

LATEST NEWS

അനുമതിയില്ലാതെ മറ്റുള്ളവരുടെ ഫോട്ടോ പകർത്തിയാൽ 1 കോടി വരെ പിഴ

യുഎഇയിൽ പുതിയ സൈബർ ക്രൈം നിയമം നടപ്പിലാക്കുന്നു. ഇതുപ്രകാരം അനുമതിയില്ലാതെ പൊതുസ്ഥലത്ത് വച്ച് ഒരാളുടെ ഫോട്ടോ പകർത്തിയാൽ 500,000 ദിർഹം വരെ (ഏകദേശം 1.01 കോടി) പിഴ നൽകേണ്ടിവരുമെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അനുമതിയില്ലാതെ പരസ്യമായി ഒരാളുടെ ചിത്രങ്ങൾ ക്ലിക്ക് ചെയ്യുന്നത് യുഎഇയിൽ ഇപ്പോൾ ആറുമാസം തടവോ 150,000 മുതൽ 500,000 ദിർഹം വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയ ശിക്ഷയോ ലഭിച്ചേക്കാവുന്ന കുറ്റമാണെന്ന് ഭേദഗതി ചെയ്ത യുഎഇ സൈബർ ക്രൈം നിയമത്തിൽ പറയുന്നു.

യുഎഇയിലെ പരിഷ്‌കരിച്ച സൈബർ കുറ്റകൃത്യ നിയമം വളർന്നുവരുന്ന ഡിജിറ്റൽ യുഗത്തിൽ പൗരന്മാർക്കും താമസക്കാർക്കും കൂടുതൽ സംരക്ഷണം നൽകുമെന്നാണ് കരുതുന്നത്. 2022 ജനുവരി 2 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമം ബാങ്കുകൾ, മാധ്യമങ്ങൾ, ആരോഗ്യം, സയൻസ് മേഖലകളിലെ ഡേറ്റാ സിസ്റ്റങ്ങൾക്കു നേരെയുള്ള സൈബർ ആക്രമണങ്ങൾക്കും കടുത്ത ശിക്ഷ നൽകും. സർക്കാർ സ്ഥാപനങ്ങളുടെ വെബ്​സൈറ്റുകൾ തകർക്കാൻ ശ്രമിച്ചാൽ അഞ്ച് ലക്ഷം മുതൽ 30 ലക്ഷം ദിർഹം വരെ പിഴയും ജയിൽ ശിക്ഷയും ലഭിച്ചേക്കും. രാജ്യത്തിന് പുറത്തുനിന്നാണ് ഹാക്കിങ് പോലെയുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്നതെങ്കിലും നടപടി സ്വീകരിക്കുമെന്നും പുതിയ നിയമത്തിൽ പറയുന്നുണ്ട്.

നെറ്റ്‌വർക്കുകൾ, ഇൻഫർമേഷൻ ടെക്‌നോളജി പ്ലാറ്റ്‌ഫോമുകൾ എന്നിവയുടെ ഉപയോഗം, പൊതുമേഖലാ വെബ്‌സൈറ്റുകളും ഡേറ്റാബേസുകളും സംരക്ഷിക്കൽ, കിംവദന്തികൾ, തെറ്റിദ്ധരിപ്പിക്കുന്നതോ വ്യാജമോ ആയ വാർത്തകൾ എന്നിവയുടെ വ്യാപനത്തെ ചെറുക്കുക എന്നിവയിലൂടെ നടക്കുന്ന ഓൺലൈൻ കുറ്റകൃത്യങ്ങൾക്കെതിരെ കമ്മ്യൂണിറ്റി സംരക്ഷണം വർധിപ്പിക്കാനാണ് പുതിയ സൈബർ നിയമം ലക്ഷ്യമിടുന്നത്.

ഭീഷണിപ്പെടുത്തൽ, ഉപദ്രവിക്കൽ, വ്യാജവാർത്തകൾ പ്രചരിപ്പിക്കൽ എന്നിവയുൾപ്പെടെ ഓൺലൈനിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ പുതിയ ഭേദഗതികളിൽ ഉൾപ്പെടുത്തിയയിട്ടുണ്ട്. പുതിയ നിയമത്തിലെ പ്രധാന മാറ്റങ്ങളിലൊന്ന് പൊതുസ്ഥലങ്ങളിൽ മറ്റുളളവരുടെ അനുമതയില്ലാതെ ഫോട്ടോ അകർത്തുന്നതാണ്. പൊതുസ്ഥലങ്ങളിൽ ചിത്രമെടുക്കുന്നത് നിഷിദ്ധമല്ല, എന്നാൽ ചിത്രമെടുക്കുമ്പോൾ മറ്റുള്ളവരുടെ സ്വകാര്യത സംരക്ഷിക്കാൻ ശ്രദ്ധിക്കണം.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

WORLD

ആകാശ വിസ്മയക്കാഴ്ച കാണാൻ കാത്തിരിക്കുകയാണ് ലോകം. ഈ വര്‍ഷം ഏപ്രിലില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏപ്രില്‍ എട്ടിന് ഉച്ചയ്‌ക്ക് 2.12ന് ആരംഭിച്ച് 2.22ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാനഡ,...

CRIME

കൊച്ചി: ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കുകയും ചെയ്ത വിവാദനായകനായ സ്വയംപ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...

KERALA NEWS

ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക്...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...