തിരുവനന്തപുരം പേട്ട കൊലപാതകത്തില്‍ പ്രതിയായ സൈമണ്‍ ലാലിന്റ മൊഴി കളവെന്ന് പൊലീസ്. അനീഷിനെ പ്രതി തിരിച്ചറിഞ്ഞ ശേഷമാണ് കുത്തിയത്. ഭാര്യയും മക്കളും തടയാന്‍ ശ്രമിച്ചെങ്കിലും പ്രതി വഴങ്ങിയില്ലെന്നും പൊലീസ് വ്യക്തമാക്കി.
അനീഷിനെ വിളിച്ചുവരുത്തിയാണ് സൈമണ്‍ ആക്രമിച്ചതെന്ന് മാതാപിതാക്കളും ആരോപിച്ചു. അനീഷിനെ സൈമണ്‍ ലാല്‍ വീട്ടിലേക്ക് വിളിച്ചുവരുത്തിയതാണെന്നും വിവരം തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും അനീഷിന്റെ അമ്മ ഡോളി പറഞ്ഞു.
മനപൂര്‍വം വിളിച്ചുവരുത്തിയാണ് കൊലപാതകം നടത്തിയതെന്ന് അനീഷിന്റെ അച്ഛന് ജോര്‍ജ്. പെണ്‍കുട്ടിയുടെ വീട്ടില്‍ എന്തോ പ്രശ്നമുണ്ടെന്ന് പറഞ്ഞാണ് അവര്‍ വിളിച്ചത്. ഫോണ്‍ വന്നതുകൊണ്ടാണ് മോന് അങ്ങോട്ട് പോയത്.
You must be logged in to post a comment Login