കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്റോണിന്റെ വ്യാപനത്തിന്റെ ആശങ്കയിലാണ് ലോകരാജ്യങ്ങൾ. ഈ മഹാമാരിയെ നേരിടാൻ ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങളും ഏർപ്പെടുത്തി കഴിഞ്ഞു.
ലോകത്തിന്റെ ചില ഭാഗങ്ങളിലെങ്കിലും പുതുവത്സര ആഘോഷത്തിന്റെ മാറ്റ് കുറച്ചിട്ടുണ്ട്. ന്യൂയോർക്ക് സിറ്റിയിൽ, ടൈംസ് സ്ക്വയറിലെ പുതുവത്സരാഘോഷം ലഘൂകരിക്കുമെന്നും എല്ലാവരും മാസ്ക് ധരിച്ചു സുരക്ഷാ ഉറപ്പാക്കണമെന്നും മേയർ ബിൽ ഡി ബ്ലാസിയോയുടെ ഓഫിസ് വ്യാഴാഴ്ച അറിയിച്ചു.
എന്നാൽ യൂറോപ്പിലെ ചില പ്രധാന നഗരങ്ങളിൽ, ഒമിക്രോണിന്റെ വ്യാപനം അമ്പരപ്പിക്കുന്നതാണ്. അതുകൊണ്ട് തന്നെ ചില രാജ്യങ്ങൾ ആഘോഷങ്ങൾ റദ്ദാക്കുന്നതായി ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.
You must be logged in to post a comment Login