Friday, March 24, 2023

ലിഫ്റ്റിൽ കുടുങ്ങിയത് ഒരു മണിക്കൂർ; സ്റ്റീവ് സ്മിത്ത്

ഓസ്ട്രേലിയൻ ബാറ്റർ സ്റ്റീവ് സ്മിത്ത് ടീം ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങിയത് ഒരു മണിക്കൂർ. സഹതാരം മാർനസ് ലബുഷെയ്ൻ സ്മിത്തിനെ രക്ഷപ്പെടുത്താൻ ഏറെ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവിൽ ലിഫ്റ്റ് ടെക്നീഷ്യൻ എത്തിയാണ് ഓസ്ട്രേലിയൻ വൈസ് ക്യാപ്റ്റനെ പുറത്തെത്തിച്ചത്.

ലിഫ്റ്റിൽ കുടുങ്ങിയതു മുതലുള്ള എല്ലാ കാര്യങ്ങളും സ്മിത്ത് ഇൻസ്റ്റഗ്രാമിൽ ലൈവായി പങ്കുവെക്കുന്നുണ്ടായിരുന്നു. ഈ വിഡിയോകളൊക്കെ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഒരു മണിക്കൂറിനു ശേഷമാണ് താരത്തിന് പുറത്തേക്ക് വരാനായത്. കയ്യടികളോടെയാണ് ഓസീസ് ടീം അംഗങ്ങൾ സ്മിത്തിനെ സ്വീകരിച്ചത്.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles