മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കോംമ്പോയാണ് മോഹൻലാൽ- ശ്രീനിവാസൻ കൂട്ടിക്കെട്ട്. ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങളെല്ലാം തന്നെ ഇന്നും മലയാളത്തിന്റെ ഹിറ്റ് സിനിമകളാണ്. ഇപ്പോഴിതാ ഈ കോംമ്പോയിൽ ഒരു സിനിമ ചെയ്യണമെന്നത് തന്റെ വലിയ ആഗ്രഹമെന്ന് പറയുകയാണ് വിനീത് ശ്രീനിവാസൻ.
‘അച്ഛനെയും ലാല്‍ അങ്കിളിനെയുംവച്ച് ഒരു സിനിമ ചെയ്യണമെന്നുള്ളത് എന്റെയും വലിയ ആഗ്രഹമാണ്. കുറച്ചു കാലമായി അതിന്റെ ആലോചനകള്‍ നടക്കുന്നുണ്ട്. മനസ്സില്‍ ഒരു കഥയുമുണ്ട്. ക്ലൈമാക്സും. പിന്നെ അവിടവിടെ കുറെ ഇന്‍സിഡന്റുകളും. അതുമാത്രം പോരല്ലോ? ഒരു കഥയെന്ന നിലയില്‍ അത് കൂടുതല്‍ പരുവപ്പെടേണ്ടതുണ്ട്. ആ സിനിമ എന്ന് സംഭവിക്കുമെന്നും നിശ്ചയമില്ല.
എന്നാല്‍ ഇക്കാര്യം അച്ഛനോട് പറഞ്ഞിട്ടുണ്ട്. കഥയുടെ കാര്യമല്ല, രണ്ടുപേരെയും വച്ചൊരു സിനിമ ചെയ്യണമെന്നുള്ള ആഗ്രഹത്തെക്കുറിച്ചാണ് പറഞ്ഞത്. കഥയിലേയ്ക്ക് പൂര്‍ണ്ണമായും ലാന്റ് ചെയ്യാതെ അതിനെക്കുറിച്ച് ഇനിയും കൂടുതല്‍ എന്തെങ്കിലും പറയാനാകില്ല.’ വിനീത് പറയുന്നു.
You must be logged in to post a comment Login