കോവളത്ത് വിദേശിയുടെ മദ്യം ഒഴിച്ചുകളഞ്ഞ സംഭവം ദൗർഭാഗ്യകരമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. ടൂറിസം മേഖലയെ തകർക്കുന്ന നടപടികൾ അഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. നടപടി സർക്കാർ നിലപാടിന് വിരുദ്ധമായാണോ നടന്നതെന്ന് പരിശോധിക്കും.
അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ബെവ്കോ ഔട്ട്ലെറ്റില്നിന്ന് മദ്യം വാങ്ങി താമസ സ്ഥലത്തേക്കുപോയ വിദേശ വിനോദ സഞ്ചാരിയെ പൊലീസ് അവഹേളിച്ചത്.
മദ്യത്തിന്റെ ബില്ല് ചോദിച്ച പോലീസ് ബില്ല് ഇല്ലെങ്കില്‍ മദ്യം കൊണ്ടുപോകാന്‍ കഴിയില്ലെന്ന നിലപാട് എടുത്തു.ഇതോടെ വിദേശി മദ്യം റോഡരികില്‍ ഒഴിച്ചു കളഞ്ഞ് പ്രതിഷേധിച്ചു. കോവളം ബീച്ച് റോഡിലാണ് സംഭവം
You must be logged in to post a comment Login