89ാമത് ശിവഗിരി തീര്‍ത്ഥാടനം ഇന്ന് സമാപിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അധ്യക്ഷതയില്‍ വൈകിട്ട് അഞ്ചിന് ചേരുന്ന സമാപന സമ്മേളനം ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.
കര്‍ണാടക വിദ്യാഭ്യാസമന്ത്രി അശ്വത് നാരായണന് മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ തുഷാര്‍ വെള്ളാപ്പള്ളി, ബിജു പ്രഭാകര്‍ ഐഎഎസ് തുടങ്ങിയവര്‍ പങ്കെടുക്കും. സമാപന സമ്മേളനത്തില്‍ വിവിധ കലാപരിപാടികളും ഇന്ന് നടക്കും.
ആയിരക്കണക്കണക്കിന് ശ്രീനാരായണ ഭക്തര്‍ പങ്കെടുത്തുകൊണ്ടുള്ള ശിവഗിരി തീര്‍ത്ഥാടനത്തിന് ധര്‍മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ധര്‍മ്മ പതാക ഉയര്‍ത്തിയതോടെയാണ് ഈ വര്‍ഷം തുടക്കം കുറിച്ചത്.
You must be logged in to post a comment Login