പോയവര്‍ഷം ദശാബ്ദത്തിലെ ഏറ്റവും മികച്ച വില്പന നേടി ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ. 2021ല്‍ 8,876 കാറുകളും (ബിഎംഡബ്ല്യു, മിനി) 5,191 മോട്ടോര്‍സൈക്കിളുകളുമാണ് ബിഎംഡബ്ല്യു ഇന്ത്യയില്‍ വിറ്റഴിച്ചത്. ബിഎംഡബ്ല്യു 35.2 ശതമാനവും മിനി 25 ശതമാനവും മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ 102.5 ശതമാനവും വില്പന വളര്‍ച്ചയാണ് പോയവര്‍ഷത്തെ അപേക്ഷിച്ച് ബിഎംഡബ്ല്യു ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്.
‘ബിഎംഡബ്ല്യു, മിനി, ബിഎംഡബ്ല്യു മോട്ടോറാഡ് എന്നിങ്ങനെ മൂന്ന് വിഭാഗത്തിലും മികച്ച വില്പന വളര്‍ച്ചയാണ് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ നേടിയിരിക്കുന്നത്. വിപണിയിലെ അപ്രതീക്ഷിതമായ തിരിച്ചടികളേയും മറികടന്നാണ് ഈ നേട്ടം. ബ്രാന്‍ഡ് മൂല്യത്തിനൊപ്പം ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ഉൽപന്നങ്ങളെ അവതരിപ്പിച്ചതും മികച്ച ഉപഭോക്തൃ സേവനവുമാണ് കൂടുതല്‍ പേരിലേക്ക് ബിഎംഡബ്ല്യുവിനെ എത്തിച്ചത്’ ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് വിക്രം പവാഹ് പറയുന്നു.
You must be logged in to post a comment Login