ദുല്‍ഖറിനെ നായകനാക്കി ബൃന്ദ മാസ്റ്റര്‍ സംവിധാനം ചെയ്യുന്ന ‘ഹേയ് സിനിമിക’ എന്ന ചിത്രത്തിന്റെ ഫോട്ടോകളടക്കം ഓണ്‍ലനില്‍ തരംഗമായിരുന്നു. ഇപോഴിതാ ‘അച്ചാമില്ലൈ’ എന്ന് തുടങ്ങുന്ന ഗാനം ഹിറ്റായതിന്റെ സന്തോഷം അറിയിച്ച് റിഹേഴ്സല്‍ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ദുല്‍ഖര്‍.
‘ഹേയ് സിനാമിക’ എന്ന ചിത്രത്തിനായി പാടിയിരിക്കുന്നതും ദുല്‍ഖറാണ്. മൂന്ന് മില്യണ്‍ കാഴ്ചക്കാരാണ് ചിത്രത്തിലെ ഗാനത്തിന് ഇതുവരെ ഉണ്ടായിരിക്കുന്നത് എന്നാണ് ദുല്‍ഖര്‍ അറിയിച്ചിരിക്കുന്നത്. ‘ഹേയ് സിനാമിക’ റിലീസ് ചെയ്യുക ഫെബ്രുവരി 25നാണ്. കൊറിയോഗ്രാഫറായ ബൃന്ദ മാസ്റ്ററിന്റെ ആദ്യ സംവിധാന സംരഭമാണ് ‘ഹേയ് സിനാമിക’.
ജിയോ സ്റ്റുഡിയോസ്, ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോസ്, വൈക്കം18 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ‘ഹേയ് സിനാമിക’ നിര്‍മിക്കുന്നത്. ഗോവിന്ദ് വസന്ത ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. കൊവിഡ് നിയന്ത്രണങ്ങളിൽ ഷൂട്ടിംഗ് നിർത്തിവെച്ചതിനാലാണ് ‘ഹേയ് സിനാമിക’ വൈകിയത്. ചെന്നൈ ആയിരുന്നു ദുല്‍ഖര്‍ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.
You must be logged in to post a comment Login