വാഹനം പൊളിക്കുന്ന ഏതെങ്കിലും കേന്ദ്രത്തിൽ അവസാനിക്കേണ്ട 1970 മോഡല്‍ ടാറ്റ ട്രക്കിന് ലഭിച്ചത് പുതു ജീവൻ. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ടാറ്റ ട്രക്ക് ഉപയോഗിച്ച് വ്യത്യസ്തമായ ട്രക്ക് ഹൗസ് നിർമിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലെ കോലാപൂരിലുള്ള നിസര്‍ഗ് റിസോര്‍ട്ട്. ട്രക്കിന് മുകളില്‍ എല്ലാ സൗകര്യങ്ങളോടും കൂടി സഞ്ചാരികള്‍ക്ക് താമസിക്കാനൊരു ഇടമാണ് ഇവര്‍ ഒരുക്കിയിരിക്കുന്നത്.
നിസര്‍ഗ് റിസോര്‍ട്ടിന്റെ യുട്യൂബ് ചാനലിലാണ് ഈ ട്രക്ക് ഹോട്ടലിന്റെ വിശദാംശങ്ങള്‍ അവര്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. അമേരിക്കയിലും യൂറോപ്പിലുമെല്ലാം വലിയ പ്രചാരമുള്ള വീടുകളായി ഉപയോഗിക്കാവുന്ന വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ അത്ര പ്രചാരമില്ല. ഇത്തരം വാഹന വീടുകളേക്കാള്‍ വ്യത്യസ്തമാണ് ടാറ്റയുടെ 70 മോഡൽ ക്ലാസിക്ക് ട്രക്കിന് മുകളില്‍ പണിതുയര്‍ത്തിയ ഈ ട്രക്ക് ഹോട്ടല്‍. ഇത് സ്ഥിരമായി ഒരിടത്ത് ഉറപ്പിച്ചിരിക്കുകയാണ്.
സാധാരണ വാഹന വീടുകളില്‍ അത്യാവശ്യത്തിന് സ്ഥല സൗകര്യം മാത്രമാണുണ്ടാവുകയെങ്കില് ഈ ട്രക്ക് ഹൗസ് അല്പം വിശാലമാണ്. ബെഡ് റൂമും ബാല്‍ക്കണിയും വരെ ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഒരു കൊച്ച് ഇരുനില വീടിന് സമാനമാണ് ട്രക്ക് ഹൗസിന്റെ നിര്‍മാണം. 1970 മോഡല്‍ ടാറ്റ ക്ലാസിക് ട്രക്കിന്റെ പിന്‍ഭാഗത്തു കൂടിയാണ് പ്രവേശന കവാടമുള്ളത്.
You must be logged in to post a comment Login