കിളിമാനൂരിൽ സൈക്കിൾ അപകടത്തിൽ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. സൈക്കിൾ പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാർത്ഥിയാണ് മരണപ്പെട്ടത്. കിളിമാനൂർ , മലയ്ക്കൽ, കണ്ണങ്കര വീട്ടിൽ രാജു , ബീനാകുമാരി ദമ്പതിമാരുടെ മകൻ ശബരി രാജ് ( 17 ) ആണ് മരിച്ചത്.
ഇളമാട് ഐടിഐ യിലെ വിദ്യാർത്ഥിയായിരുന്നു ശബരി രാജ്. ഇക്കഴിഞ്ഞ 8 ന് ശബരി രാജ് സഞ്ചരിച്ചിരുന്ന സൈക്കിളിന്റെ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. സൈക്കിളിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതായിരുന്നു അപകടത്തിന് കാരണം.
അപകടത്തിൽ ഗുരുതര പരിക്കേറ്റ ശബരി രാജ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ആയൂർ തേവന്നൂർ ഉള്ള കുടുംബ വീട്ടിൽ സംസ്കരിച്ചു. ഏക സഹോദരൻ ഗോവിന്ദ് രാജ്.
You must be logged in to post a comment Login