Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

1499 രൂപയ്ക്ക് മികച്ച ഇയർബഡ്സുമായി ബോട്ട്, 28 മണിക്കൂർ ബാറ്ററി ലൈഫ്

ജനപ്രിയ വെയറബിൾ ബ്രാൻഡായ ബോട്ടിന്റെ (boAt) പുതിയ ഉൽപന്നം വിപണിയിലെത്തി. ബോട്ട് എയർഡോപ്സ് 111 ആണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. 13 എംഎം ഡ്രൈവർ, 28 മണിക്കൂർ ബാറ്ററി ലൈഫ്, ബ്ലൂടൂത്ത് 5.1, ഐഡബ്ല്യുപി സാങ്കേതികവിദ്യ എന്നിവയുൾപ്പെടെ നിരവധി സവിശേഷതകളോടെയാണ് പുതിയ ഇയർബഡ്സ് വരുന്നത്. എയർഡോപ്സ് 181, എയർഡോപ്സ് 601, എയർഡോപ്സ് 201 എന്നിവ ബോട്ട് നേരത്തേ വിപണിയിൽ അവതരിപ്പിച്ചിരുന്നു. നിരവധി ഫീച്ചറുകളുള്ള ഉൽപന്നങ്ങൾ മിതമായ നിരക്കിൽ വിൽക്കുന്നതിനാണ് കമ്പനി ശ്രമിക്കുന്നത്.
ബോട്ട് എയർഡോപ്സ് 111 ആപ്പിൾ എയർപോഡ്സ് പ്രോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് മനസിലാകും. ചാർജിങ് കേസ് ദീർഘചതുരാകൃതിയിലാണ് വരുന്നത്. വ്യത്യസ്ത നിറങ്ങളിൽ ഇത് വിപണിയിലെത്തും. ഇന്ത്യയിൽ ബോട്ട് എയർഡോപ്സ് 111 ന്റെ വില 1499 രൂപയാണ്. ഇയർബഡ്സ് ബോട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, ഫ്ലിപ്കാർട്ട്, ആമസോൺ വഴി വാങ്ങാം. ആമസോണിൽ നിന്ന് ഇയർബഡ്സ് വാങ്ങുകയാണെങ്കിൽ ഇത് 1299 രൂപയ്ക്ക് ലഭിക്കും. ഓഷ്യൻ ബ്ലൂ, സാൻഡ് പേൾ, കാർബൺ ബ്ലാക്ക്, സ്നോ വൈറ്റ് എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിലാണ് എയർഡോപ്സ് 111 വരുന്നത്.

ക്രിസ്റ്റൽ ക്ലിയർ സൗണ്ട് ക്വാളിറ്റിക്കായി ബോട്ട് എയർഡോപ്സിൽ 13 എംഎം ഡ്രൈവറുകൾ സജ്ജീകരിച്ചിരിക്കുന്നു. ഇത് ബ്ലൂടൂത്ത് 5.1-നുള്ള പിന്തുണയോടെയും ഇയർബഡുകൾക്കും സ്മാർട് ഫോണുകൾക്കുമിടയിൽ തടസമില്ലാത്ത കണക്റ്റിവിറ്റിയും വാഗ്ദാനം ചെയ്യുന്ന IWP സാങ്കേതികവിദ്യയുടെ സവിശേഷതകളോടെയാണ് വരുന്നത്. കോളുകൾ ചെയ്യാനായി ബിൽറ്റ്-ഇൻ മൈക്രോഫോണും ഉണ്ട്. വോളിയം കൂട്ടുന്നതിനും കുറയ്ക്കുന്നതിനുമുള്ള ടച്ച് നിയന്ത്രണങ്ങൾ, പാട്ടുകൾ ഒഴിവാക്കാനും ഗൂഗിൾ അസിസ്റ്റന്റിനെയും സിരിയെയും വിളിക്കാനും നിയന്ത്രിക്കാനും സംവിധാനമുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...