ആന്‍ഡ്രോയിഡ് വാട്സാപ്പ് ഉപഭോക്താക്കളുടെ ചാറ്റുകള്‍ നഷ്ടപ്പെടാതെ സംരക്ഷിക്കാന്‍ സാധിക്കുന്നത് അവ ഗൂഗിള്‍ ഡ്രൈവിലേക്ക് ബാക്ക് അപ്പ് ചെയ്യാന്‍ സാധിക്കുന്നത് കൊണ്ടാണ്. ഒരു ഫോണില്‍ നിന്ന് മറ്റൊരു ഫോണിലേക്ക് മാറുമ്പോഴും ലോഗ് ഔട്ട് ചെയ്യുമ്പോഴുമെല്ലാം നിങ്ങളുടെ ചാറ്റുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ബാക്ക് അപ്പ് സൗകര്യം സഹായകമാണ്.
എന്നാല്‍ വാട്സാപ്പ് ചാറ്റുകള്‍ പരിധിയില്ലാതെ ബാക്ക് അപ്പ് ചെയ്യുന്നത് നിര്‍ത്തലാക്കാനുള്ള നീക്കത്തിലാണ് ഇപ്പോള്‍ ഗൂഗിള്‍. വാട്സാപ്പ് ചാറ്റ് ബാക്ക് അപ്പിന് വേണ്ടി ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് അനുവദിച്ചിരുന്ന സൗജന്യ സ്റ്റോറേജ് സ്പേസിന് ഗൂഗിള്‍ നിയന്ത്രണം കൊണ്ടുവന്നേക്കുമെന്നാണ് വാബീറ്റ ഇന്‍ഫോ നല്കുന്ന റിപ്പോര്‍ട്ട്.
‘ഗൂഗിള്‍ ഡ്രൈവ് ഭൂരിഭാഗവും നിറഞ്ഞുകഴിഞ്ഞു, അനുവദിച്ച പരിധിയോടടുത്തുകൊണ്ടിരിക്കുകയാണ്.’ എന്നറിയിച്ചുകൊണ്ടുള്ള നോട്ടിഫിക്കേഷന്റെ സ്ക്രീന്‍ഷോട്ട് വാബീറ്റ ഇന്‍ഫോ പങ്കുവെച്ചു.
വാട്സാപ്പിന്റെ ഐഓഎസ് ആപ്പിലുള്ള ചാറ്റുകള്‍ ആപ്പിളിന്റെ ഐക്ലൗഡിലേക്കാണ് ബാക്ക് അപ്പ് ചെയ്യപ്പെടുന്നത്. ഇതിനായി 5 ജിബി സ്റ്റോറേജ് സ്പേസ് ആണ് അനുവദിച്ചിരിക്കുന്നത്. അതേസമയം ഗൂഗിള്‍ ഡ്രൈവില്‍ ഇതുവരെ പരിധിയില്ലാതെ ഗൂഗിള്‍ ഡ്രൈവിലേക്ക് ബാക്ക് അപ്പ് ചെയ്യാന്‍ അനുവദിക്കുന്നുണ്ട്.
പുതിയ നീക്കം അനുസരിച്ച് ഐ ക്ലൗഡിനെ പോലെ വാട്സാപ്പ് ചാറ്റുകള്‍ക്ക് നിശ്ചിത സ്റ്റോറേജ് പരിധി ഗൂഗിളും നിശ്ചയിച്ചേക്കും. ഗൂഗിളിന്റെ മുഴുവന്‍ സേവനങ്ങള്‍ക്കുമായി 15 ജിബി സൗജന്യ സ്റ്റോറേജാണ് ഗൂഗിള്‍ അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ ഫോട്ടോസിനുള്ള പരിധിയില്ലാത്ത സ്റ്റോറേജ് സൗകര്യം ഗൂഗിള്‍ ഒഴിവാക്കിയിരുന്നു.
പുതിയ ലേഔട്ട് കൂടുതൽ സൗകര്യപ്രദവും ആക്സസ് ചെയ്യാവുന്നതുമാണെന്ന് തോന്നുമെങ്കിലും, വർഷങ്ങളായി പഴയ ലേഔട്ട് പരിചയമുള്ള ഉപയോക്താക്കൾക്ക് ഈ മാറ്റങ്ങൾ എങ്ങനെ അനുഭവപ്പെടുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
You must be logged in to post a comment Login