Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

ആന്‍ഡ്രോയിഡ് ആപ്പുകളിലെ ഡാറ്റാ ട്രാക്കിങ് നിയന്ത്രിക്കും; ആപ്പിളിന് സമാനമായ നീക്കവുമായി ഗൂഗിള്‍

പരസ്യങ്ങള്‍ക്ക് വേണ്ടി ക്രോം ബ്രൗസറില്‍ നിന്ന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് പരിമിതപ്പെടുത്താനുള്ള പദ്ധതി ഗൂഗിള്‍ ആന്‍ഡ്രോയിഡ് ആപ്പുകളിലേക്കും വ്യാപിപ്പിക്കുന്നു. ഇതോടെ ആന്‍ഡ്രോയിഡ് ആപ്പുകളില്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സ്വകാര്യത കൈവരും.

നിലവില്‍ ഓണ്‍ലൈന്‍ പരസ്യ വിതരണ സേവനങ്ങള്‍ പരസ്യ വിതരണത്തിനായി ആശ്രയിക്കുന്ന ഉപഭോക്തൃ വിവരങ്ങളുടെ പ്രധാന ഉറവിടങ്ങളിലൊന്നാണ് മൊബൈല്‍ ആപ്പുകള്‍. ആന്‍ഡ്രോയിഡ് ആപ്പുകള്‍ പ്രത്യേകിച്ചും. ഗൂഗിള്‍ ക്രോം ബ്രൗസറും ആളുകളുടെ ഇന്റര്‍നെറ്റ് ഉപയോഗ രീതികളും താല്‍പര്യങ്ങളും മനസിലാക്കാന്‍ പ്രയോജനപ്പെടുത്തിവന്നിരുന്നു.

പരസ്യങ്ങള്‍ക്ക് വേണ്ടി പരസ്യ ദാതാക്കള്‍ ഉപഭോക്താക്കളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നത് പരിമിതപ്പെടുത്താനുള്ള ഗൂഗിളിന്റെ പദ്ധതിയ്ക്ക് ‘ പ്രൈവസി സാന്റ് ബോക്‌സ് പ്രൊജക്ട്’ എന്നാണ് പേര്.

ഗൂഗിളിന്റെ മുഖ്യ എതിരാളിയായ ആപ്പിളും ഉപഭോക്താക്കളെ നിരീക്ഷിക്കുന്നതിന് മുമ്പ് അവരില്‍ നിന്ന് അനുവാദം വാങ്ങണമെന്ന കര്‍ശന നിബന്ധന ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എന്തായാലും പുതിയ വാര്‍ത്ത മെറ്റായെ പോലുള്ള സ്ഥാപനങ്ങളെ പിടിച്ചുകുലുക്കുന്നതാണ്. ആപ്പുകളില്‍ നിന്നും ബ്രൗസറുകളില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ പരസ്യ വിതരണം നടത്തുന്നത്.

ആപ്പിള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കമ്പനിയ്ക്ക് കനത്ത നഷ്ടമുണ്ടാക്കിയതായി മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. സ്മാര്‍ട്‌ഫോണ്‍ ഉപഭോക്താക്കളില്‍ 85 ശതമാനവും ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്നവരാണ് എന്ന വസ്തുത മെറ്റായെ പോലുള്ള കമ്പനികളെ ഇനിയും പ്രതിസന്ധിയിലാക്കാന്‍ സാധ്യതയുണ്ട്.

ഗൂഗിള്‍ ക്രോം ബ്രൗസറില്‍ ഉപഭോക്താക്കള്‍ തിരയുന്ന കാര്യങ്ങളും അവരുടെ ശീലങ്ങളുമെല്ലാം പിന്തുടരുന്നതിനും അതിനനുസരിച്ച് അവരുടെ താല്‍പര്യങ്ങള്‍ മനസിലാക്കിയുള്ള ടാര്‍ഗറ്റഡ് പരസ്യങ്ങള്‍ അയക്കുന്നതിനും ഉപയോഗിക്കുന്ന തേഡ് പാര്‍ട്ടി കുക്കികള്‍ (Third party cookies) ഉപയോഗിക്കുന്നത് 2023 ഓടുകൂടി പൂര്‍ണമായും ഒഴിവാക്കുമെന്നാണ് ഗൂഗിളിന്റെ പ്രഖ്യാപനം.

‘പ്രൈവസി സാന്റ് ബോക്‌സ്’ പ്രോജക്ട് ആന്‍ഡ്രോയിഡ് ആപ്പുകളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണെന്നാണ് ഗൂഗിള്‍ ഒരു ബ്ലോഗ് പോസ്റ്റിലൂടെ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഇതുവഴി ആപ്പുകളില്‍ ഉപഭോക്താക്കളുടെ വിവര ശേഖരണത്തിനായി ഉപയോഗിക്കുന്ന അഡൈ്വര്‍ട്ടൈസിങ് ഐഡി ഉള്‍പ്പടെയുള്ള ക്രോസ് ആപ്പ് ഐഡന്റി ഫയറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള സംവിധാനമൊരുക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

ഇത്തരം ഐഡന്റിഫയറുകള്‍ ഉപയോഗിച്ചാണ് ആപ്പുകള്‍ ഫോണ്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്. രണ്ട് വര്‍ഷത്തോളം ഇത് തന്നെ തുടരുമെന്നും പകരം പുതിയ സംവിധാനമൊരുക്കാന്‍ പരിശ്രമിക്കുമെന്നും ഗൂഗിള്‍ പറഞ്ഞു.

എങ്കിലും ഏത് രീതിയിലാണ് ഇത് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ആപ്പ് ഡെവലപ്പര്‍മാര്‍ വിവര ശേഖരണത്തിനായുള്ള ഐഡന്റിഫയര്‍ ഫോര്‍ അഡൈ്വര്‍ട്ടൈസേഴ്‌സ് അഥവാ ഐഡിഎഫ്എ ഉപയോഗിക്കുന്നതിന് അനുവാദം വാങ്ങണം എന്ന നിബന്ധന കര്‍ശനമാക്കിയത്.

96 ശതമാനം ഉപഭോക്താക്കളും പരസ്യത്തിനായുള്ള ട്രാക്കിങ് ഒഴിവാക്കുന്നുണ്ടെന്ന് ഫ്‌ളറി അനലിറ്റിക്‌സ് എന്ന പരസ്യ കമ്പനിയില്‍ നിന്നുള്ള വിവരം അടിസ്ഥാനപ്പെടുത്തി ആപ്പിള്‍ പറയുന്നു.

ആപ്പിളിന്റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും ‘മറ്റ് പ്ലാറ്റ്‌ഫോമുകള്‍ക്ക്’ മറ്റൊരു സമീപനമാണെന്നും ഡെവലപ്പര്‍മാരും പരസ്യദാതാക്കളും നിലവില്‍ ഉപയോഗിച്ചുവരുന്ന സാങ്കേതിക വിദ്യകളെ യാതൊരു മയവുമില്ലാതെ നിയന്ത്രിക്കുകയാണെന്നും ഗൂഗിള്‍ പറഞ്ഞു.

പകരം സംവിധാനം ആദ്യം ഒരുക്കാതെ ഇത്തരം സമീപനം ഫലപ്രദമാവില്ലെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും ഗൂഗിള്‍ പറഞ്ഞു.

ഇക്കാരണം കൊണ്ടുതന്നെ ഉപഭോക്താക്കളുടെ സ്വകാര്യത പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനുള്ള പകരം സംവിധാനങ്ങള്‍ തയ്യാറാക്കുന്നതിനും അതിലേക്ക് മാറുന്നതും അല്‍പം സമയമെടുത്ത് ചെയ്യുക എന്ന നയമാണ് ഗൂഗിളിന്റേത്. മാത്രവുമല്ല ഉപഭോക്താക്കളുടെ സ്വകാര്യത ഹനിക്കാതെയുള്ള വിവര ശേഖരണ രീതികള്‍ അവലംബിക്കാനായിരിക്കും കമ്പനി മുന്‍ഗണന നല്‍കുക.

പരസ്യ വരുമാനത്തെ ആശ്രയിക്കുന്ന ഒരു കമ്പനി തന്നെയാണ് ഗൂഗിളും. ആപ്പിള്‍ എന്നാല്‍ അങ്ങനെയല്ല. ആപ്പിളിന്റെ കടുത്ത നിയന്ത്രണങ്ങള്‍ ഗൂഗിളിന്റെയും പരസ്യ വിതരണ സംവിധാനങ്ങള്‍ക്ക് തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ആന്‍ഡ്രോയിഡ് ഫോണുകളും ക്രോം ഉപഭോക്താക്കളും ഗൂഗിള്‍ ക്രോമിന് മുതല്‍കൂട്ടാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...