ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ, സ്കോഡ കോഡിയാക്ക് തുടങ്ങിയ പ്രീമിയം എസ്യുവികളോട് മത്സരിക്കാനെത്തുന്ന പുതിയ വാഹനത്തിന്റെ ചിത്രം പങ്കുവച്ച് ജീപ്പ് ഇന്ത്യ. ഈ വർഷം തന്നെ പുതിയ വാഹനം വിപണിയിലെത്തിക്കുമെന്നാണ് ജീപ്പ് അറിയിക്കുന്നത്. മൂന്നു നിര സീറ്റോടെ, ഇന്ത്യൻ വിപണിയിൽ മെർഡിയൻ എന്നും രാജ്യാന്തര വിപണിയിൽ കമാൻഡർ എന്നും പേരിട്ടായിരിക്കും വാഹനം പുറത്തിറങ്ങുക.
ബ്രസീലിയൻ വിപണിക്കായി എത്തുന്ന കമാൻഡറിന്റെ ചിത്രങ്ങൾ ജീപ്പ് ബ്രസീൽ പുറത്തുവിട്ടിരുന്നു. അടുത്ത വർഷം ഏപ്രിലോടെ ഇന്ത്യയിൽ ഉൽപാദനം ആരംഭിച്ച് തുടർന്നുള്ള മാസങ്ങളിൽ വാഹനം വിൽപനയ്ക്കെത്തിക്കാൻ ആണ് ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീലിന്റെ (എഫ്സിഎ) പദ്ധതി. പുതിയ മോഡലുകളുടെ നിർമാണത്തിനായി ഏകദേശം 1870 കോടി രൂപ പുണെയിലെ പ്ലാന്റിൽ നിക്ഷേപിക്കുമെന്നും കമ്പനി അറിയിക്കുന്നു.
You must be logged in to post a comment Login