Vismaya News
Connect with us

Hi, what are you looking for?

NEWS

ഹിജാബ് വിഷയത്തിൽ സിനിമ നിര്‍മ്മിക്കും: കങ്കണ റണാവത്

ഹിജാബ് സ്ത്രീകളെ ദുര്‍ബലരാക്കുകയാണ്, ഈ വിഷയത്തില്‍ തനിക്ക് ആശങ്കയുണ്ടെന്നും ഹിജാബ് സ്‌കൂളുകളില്‍ ധരിക്കരുതെന്നും കങ്കണ റണാവത്. നടിയുടെ പുതിയ റിയാലിറ്റി ഷോയായ ലോക്ക് അപ്പിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് പ്രതികരണം.

‘സ്‌കൂളില്‍ ഒരിക്കലും ഹിജാബ് അനുവദനീയമല്ല. തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിലാണ് ഈ വിവാദം ചിലര്‍ ഉയര്‍ത്തിക്കൊണ്ട് വന്നത്. ഇത് മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസത്തെ ബാധിക്കും. കഴിഞ്ഞ ദിവസം ജമ്മുകശ്മീരില്‍ ഉന്നതവിജയം നേടിയ പെണ്‍കുട്ടി തട്ടം ധരിക്കാത്തതിന് അവര്‍ക്കെതിര ഫത്വ പുറപ്പെടുവിച്ചു. നിങ്ങള്‍ സ്ത്രീകളെ ദുര്‍ബലരാക്കുകയാണ്. അവര്‍ക്കെതിരെ വധഭീഷണി ഉയരുന്നുണ്ട്. മോഡേണ്‍ ലൈഫ് സ്റ്റൈല്‍ ആഗ്രഹിക്കുന്ന മുസ്ലിം സ്ത്രീകളുടെ സുരക്ഷയില്‍ ആശങ്കയുണ്ട്. ഈ മധ്യകാലഘട്ട പ്രത്യയശാസ്ത്രവുമായി എങ്ങോട്ടാണ് നമ്മള്‍ പോവുന്നത്. യൂണിഫോം എന്നാല്‍ എല്ലവരെയും ഒരേ പോലെ കാണാന്‍ വേണ്ടിയുള്ള ഒന്നാണ്. നിങ്ങളുടെ മതം, ജാതി, ലിംഗം എന്നീ വ്യത്യാസങ്ങള്‍ മാറ്റി വെച്ച് സ്‌കൂളിലേക്ക് ഒരു പോലെ വരൂ. ഈ വിഷയത്തില്‍ എനിക്കേറെ സംസാരിക്കാനുണ്ട്. ഹിജാബ് വിഷയത്തിൽ ഞാൻ ഒരു സിനിമ നിര്‍മ്മിക്കുന്നുണ്ട്. അതാണ് എന്റെ അടുത്ത പ്രൊജക്റ്റ്’- കങ്കണ പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...