Connect with us

Hi, what are you looking for?

Automobile

പുതിയ നെക്സോൺ 400 കി.മീ റേഞ്ചുമായി ഉടൻ എത്തും

ഒറ്റ പ്രാവശ്യം ചാർജു ചെയ്താൽ 400 കിലോമീറ്റർ സഞ്ചരിക്കുന്ന ടാറ്റ നെക്സോൺ ഏപ്രിലിൽ വിപണിയിലെത്തും. വലിയ ബാറ്ററിയും ചെറിയ സാങ്കേതിക മാറ്റങ്ങളുമായിട്ടാണ് ലോങ് റേഞ്ച് നെക്സോൺ ടാറ്റ മോട്ടോഴ്സ് വിപണിയിലെത്തിക്കുക.

റേഞ്ച് കൂടിയ നെക്സോൺ, മാറ്റങ്ങൾ എന്തൊക്കെ എന്നാൽ നിലവിലെ ബാറ്ററിയെക്കാൾ 30 ശതമാനം വരെ വലിയ ഏകദേശം 40 കിലോവാട്ട് ഉള്ള ബാറ്ററി പാക്കാണ് പുതിയ നെക്സോണിൽ ഉപയോഗിക്കുക. പരീക്ഷണയോട്ടം നടത്തുന്ന ലോങ് റേഞ്ച് നെക്സോണിന് ഒറ്റചാർജിൽ 400 കിലോമീറ്റർ വരെ റേഞ്ച് ലഭിച്ചു എന്നാണ് ടാറ്റയിൽ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങൾ. നിലവിൽ 3.3 കിലോവാട്ട് എസി ചാർജർ ഉപയോഗിക്കുന്ന കാർ പൂർണമായും ചാർജ് ചെയ്യാൻ 10 മണിക്കൂർ വേണം. വലിയ ബാറ്ററി എത്തുമ്പോൾ ചാർജിങ് സമയം കൂടാതിരിക്കാൻ 6.6 കിലോവാട്ട് എസി ചാർജറും എത്തും. കാറിന്റെ അടിത്തട്ടിലെ പരിഷ്കാരത്തിനൊപ്പം സംഭരണ സ്ഥലത്തിലും വിട്ടുവീഴ്ച ചെയ്താവും നിർമാതാക്കൾ ബാറ്ററി ശേഷി ഉയർത്തുകയെന്നാണു സൂചന. ശേഷിയേറിയ ബാറ്ററി എത്തുന്നതോടെ വാഹനഭാരവും 100 കിലോഗ്രാമോളം ഉയരും.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

WORLD

ആകാശ വിസ്മയക്കാഴ്ച കാണാൻ കാത്തിരിക്കുകയാണ് ലോകം. ഈ വര്‍ഷം ഏപ്രിലില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏപ്രില്‍ എട്ടിന് ഉച്ചയ്‌ക്ക് 2.12ന് ആരംഭിച്ച് 2.22ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാനഡ,...

CRIME

കൊച്ചി: ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കുകയും ചെയ്ത വിവാദനായകനായ സ്വയംപ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...

KERALA NEWS

ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക്...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...