Connect with us

Hi, what are you looking for?

ENTERTAINMENT

ഇടവേളയ്ക്കുശേഷം അതിരപ്പിള്ളിയിൽ സിനിമാ ഷൂട്ടിങ്‌ ആരംഭിച്ചു

അതിരപ്പിള്ളി: ഇടവേളയ്ക്കുശേഷം അതിരപ്പിള്ളിയിൽ സിനിമാ ഷൂട്ടിങ്‌ ആരംഭിച്ചു.തമിഴ് ചിത്രത്തിന്റെ ചിത്രീകരണത്തിനായി പ്രമുഖ നടീനടന്മാരായ നയൻതാര, സാമന്ത, വിജയ് സേതുപതി എന്നിവർ അതിരപ്പിള്ളിയിലെത്തിയിട്ടുണ്ട്.വ്യാഴാഴ്ച ചോറ്റാനിക്കര ക്ഷേത്രത്തിൽ മകംതൊഴലിനുശേഷമാണ് നയൻതാരയും വിഘ്‌നേഷും അതിരപ്പിള്ളിയിലെത്തിയത്.വിഘ്‌നേശ് ശിവൻ സംവിധാനം ചെയ്യുന്ന കാത്തുവാക്കുലെ രെണ്ട് കാതൽ എന്ന സിനിമയുടെ ചിത്രീകരണമാണ് അതിരപ്പിള്ളിയിൽ നടക്കുന്നത്. വെള്ളച്ചാട്ടത്തിന്റെ താഴെ പുഴയിലാണ് ഷൂട്ടിങ്‌. കോവിഡ് വ്യാപനത്തെത്തുടർന്ന് അതിരപ്പിള്ളിയിൽ സിനിമാ ഷൂട്ടിങ്‌ സംഘം എത്താതായത് മേഖലയിലെ നാട്ടുകാരെയും ഹോട്ടലുകളെയും സാമ്പത്തികമായി ബാധിച്ചിരുന്നു. നിരവധി തെലുങ്ക്, തമിഴ് സിനിമകളുടെ ഷൂട്ടിങ്‌ വൈകാതെ തുടങ്ങും.രാവൺ, ബാഹുബലി, പുന്നകൈ മന്നൻ, മാമാങ്കം, ഈയിടെയിറങ്ങിയ പുഷ്പ തുടങ്ങി നൂറുകണക്കിന് സിനിമകളുടെ ചിത്രീകരണത്തിന് അതിരപ്പിള്ളി വിനോദസഞ്ചാരമേഖല വേദിയായിരുന്നു

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

WORLD

ആകാശ വിസ്മയക്കാഴ്ച കാണാൻ കാത്തിരിക്കുകയാണ് ലോകം. ഈ വര്‍ഷം ഏപ്രിലില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏപ്രില്‍ എട്ടിന് ഉച്ചയ്‌ക്ക് 2.12ന് ആരംഭിച്ച് 2.22ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാനഡ,...

CRIME

കൊച്ചി: ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കുകയും ചെയ്ത വിവാദനായകനായ സ്വയംപ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...

KERALA NEWS

ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക്...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...