നോയ്സിന്റെ പുതിയ സ്മാര്‍ട് വാച്ചായ ‘കളര്‍ഫിറ്റ് പള്‍സ് ഗ്രാന്‍ഡ്’ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. എസ്പിഒ2 മോണിറ്റര്‍, 150 വാച്ച് ഫേസുകള്‍, ഐപി68 റേറ്റിങ് എന്നിവയോടുകൂടിയാണ് വാച്ച് എത്തിയിരിക്കുന്നത്.
1.69 ഇഞ്ച് ടിഎഫ്ടി എല്‍സിഡി സ്ക്രീന്‍ ഉള്ള വാച്ചില്‍ 60 സ്പോര്‍ട്സ് മോഡുകളുണ്ട്. ആമസോണ്‍.ഇനില്‍ നിന്നും നോയ്സ് വെബ്സൈറ്റില്‍ നിന്നും 1999 രൂപയ്ക്ക് വാങ്ങാം.
ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍, സ്ട്രെസ്സ് മോണിറ്റര്‍, സ്ലീപ്പ് മോണിറ്റര്‍, ബ്ലഡ് ഓക്സിജന്‍ മോണിറ്റര്‍, മെന്‍സ്റ്ററല്‍ സൈക്കിള്‍ ട്രാക്കര്‍ എന്നിവ ഉള്‍ക്കൊള്ളുന്ന നോയ്സ് ഹെല്‍ത്ത് സ്യൂട്ട് ഇതിലുണ്ട്. നോയ്സ് പിറ്റ് ആപ്പുമായി ബന്ധിപ്പിച്ച് ഇത് പ്രവര്‍ത്തിപ്പിക്കാം.
ഏഴ് ദിവസം തടസമില്ലാതെ ഇത് ഉപയോഗിക്കാനാവും. ഐപി 68 വാട്ടര്‍ പ്രൂഫ് ആയതിനാല്‍ നീന്തലിനിടയിലും ഉപയോഗിക്കാം. ആന്‍ഡ്രോയിഡ് ഫോണുകളില്‍ നിന്നുള്ള കോളുകള്‍, ടെക്സ്റ്റ് മെസേജുകള്‍ എന്നിവ കാണുകയും ചെയ്യാം.
You must be logged in to post a comment Login