Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

മോട്ടോർ വാഹന വകുപ്പിൻറെ പ്രത്യേക മിന്നൽ 300 കേസ്, 6 ലക്ഷം രൂപ പിഴ

വർക്കലയിലും പരിസര പ്രദേശങ്ങളിലും നടന്ന മോട്ടോർ വാഹന വകുപ്പിൻറെ പ്രത്യേക മിന്നൽ പരിശോധനയിൽ പിഴയിനത്തിൽ കെട്ടിയതു 6 ലക്ഷം രൂപ എടുത്തത് മുന്നൂറോളം കേസുകൾ . രൂപമാറ്റം വരുത്തിയ വാഹനങ്ങളും, ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെയും, ഇൻഷുറൻസ് ഇല്ലാത്തതും ആയ വാഹനങ്ങളാണ് പിടിയിലായതിൽ അധികവും. ഇരുചക്ര വാഹന അപകടങ്ങൾ വർധിച്ച സാഹചര്യത്തിലാണ് തിരുവനന്തപുരം ആർ ടി ഓ ഇൻഫൊർമെന്റിന്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കിയത്.പരിശോധനയിൽ നിരവധി വാഹനങ്ങൾ പിടിയിൽ.

ഇരുചക്രവാഹന സുരക്ഷ മുൻനിർത്തി നടന്ന പ്രത്യേക പരിശോധനയിൽ മുന്നൂറോളം കേസുകൾ എടുക്കുകയും ആറ് ലക്ഷത്തോളം രൂപ പിഴ ചുമത്തുകയും ചെയ്തു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് മോട്ടോർവാഹന വകുപ്പ് അധികൃതർ അറിയിച്ചു.പരിശോധനയിൽ ആറ്റിങ്ങൽ ആർ.ടി.ഒ, വർക്കല സബ് ആർ.ടി ഉദ്യോഗസ്ഥരും പങ്കെടുത്തു

തിരുവനന്തപുരം എൻഫോഴ്സ്മെന്റ് ആർ ടി ഓ സാജന്റെ നിർദ്ദേശത്തേതുടർന്നു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രാം ജി.കെ കരൻറെ നേതൃത്വത്തിൽ ആറു സ്ക്വാഡുകൾ ആണ് വർക്കലയിലും പരിസരപ്രദേശങ്ങളിലും കഴിഞ്ഞദിവസം പരിശോധന നടത്തിയത് .ഹെൽമറ്റ് ധരിക്കത്തവരും ട്രിപ്പിൾ യാത്രികരും നമ്പർ പ്ലേറ്റ് പതിക്കാത്തവരും അപകടകരമായി വാഹനമോടിച്ചവരും പിടിയിലായി.

വർക്കലയിലും ഹെലിപ്പാട് പരിസരങ്ങളിലും ബൈക്കുകളിലും മറ്റും അഭ്യാസം കാണിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഈ ഭാഗങ്ങളിൽ എപ്പോഴും അപകട സാധ്യതയും നിലനിൽക്കുന്നുണ്ട് വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും ഒരുപോലെ ശല്യമാണ് ഇത്തരം അഭ്യാസം കാണിക്കുന്ന ബൈക്ക് റൈഡർ മാർ. കുറച്ചു മാസങ്ങൾക്ക് മുൻപ് അഭ്യാസ പ്രകടനത്തിനിടെ ഹെലിപാഡിൽ വെച്ച് ജീപ്പ് അപകടത്തിൽ പെട്ടിരുന്നു. ഇതുപോലെ ഒട്ടനവധി സംഭവങ്ങൾ ആണ് ഇവിടെ അടുത്തിടെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അപകടങ്ങൾ ഒഴിവാക്കുന്നതിനും. പൊതുനിരത്തിലെ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി എന്തുകൊണ്ടും ഇത്തരം മിന്നൽ പരിശോധനകളും പിഴയിടാക്കും അഭികാമ്യം തന്നെയാണ്

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...